Israfeel Malakkann


ഇസ്റാഫീൽ മലക്കന്ന് | Israfeel Malakkann | With Lyrics | Twaha Thangal | Abu Raza Saqafi Sincere


ഇസ്റാഫീൽ മലക്കന്ന് 

സൂറിൽ ഊതും നാൾ 

ഇറയോനേ കാരുണ്യ 

കവചം തീർക്കൂ


പടിഞ്ഞാറ് നിന്നും സൂര്യന്റെ ഉദയം 

പരിഭ്രാന്തരായ് നാം തേടുന്നു അഭയം 

പരകോടി നാഥനെ വിളിക്കുന്ന സമയം 

പലരോടായ് കെഞ്ചുന്നു 

ഉണ്ടോ സഹായം 


അമ്മിഞ്ഞയൂട്ടും മാതാവിൻ ഹാലും 

അരുമക്കിടാവെ അകറ്റുന്നു പോലും 

കൂടെപ്പിറന്നോരും ഭയത്താലെ ചിതറും 

കൂട്ടത്തോടെയാർത്ത് കരഞ്ഞങ് ചീറും 


ഭൂമി തൻ മടിയിൽ കഴിയുന്ന മലകൾ 

ധൂളികളായ് നാം കാണുന്നു അവകൾ അഹദോനെ മറന്നിട്ട് കഴിഞ്ഞുള്ള കാലം 

ഇനിയില്ല എന്നുരത്ത് 

കരയുന്നു കോലം