Ad Code

Thirunabi Madh Lyrics App  INSTALL NOW

അഷ്റഫുൽ ബഷറായ ഖൈറുന്നബി | Ashraful Basharaya | With Lyrics | Nasif Calicut | Abu Raza Saqafi Sincere



 

Ashraful basharaya


അഷ്റഫുൽ ബഷറായ ഖൈറുന്നബി | Ashraful Basharaya | With Lyrics | Nasif Calicut | Abu Raza Saqafi Sincere


അഷ്റഫുൽ ബഷറായ ഖൈറുന്നബി -ഹാമീം  മുജ്തബ മുർതളരേ
 ഒരു പാപി -
പാടുന്നു തേടുന്നു കണ്ണീരിൽ മുങ്ങുന്നു 
ആഗ്രഹം തീർത്തീടണേ 

ഉമ്മ തൻ താരാട്ടിൽ മദ്ഹേറെ കേൾപ്പിച്ചു 
ഉസ്താദ്മാരും പലവട്ടം  ആവർത്തിച്ചു 
പുസ്തക താളിൽ ഞാൻ എമ്പാടും വായിച്ചു 
എന്നിട്ടും ഇന്നോളം കാണാതെ ജീവിച്ചു 
ഹതഭാഗ്യനല്ലേ ഞാൻ 
ഇത് പോലെ ദുനിയാവിൽ വേറാരാണ് 

പൂമുഖം കണ്ടോരിൽ വന്നു സാഫല്യങ്ങൾ 
പൂതി കെടാതെ വീണ്ടും കാണാൻ തേട്ടങ്ങൾ 
എന്നിലായ് ഒരു വേള  വന്നില്ലേൽ കാര്യങ്ങൾ 
ബേജാറിലാണല്ലോ ഇനിയുള്ള കാലങ്ങൾ 
വന്നിടുമോ സയ്യിദീ 
ആ കൈകൾ തന്നിടുമോ വാരിദീ

Post a Comment

0 Comments

Close Menu