Ad Code

Thirunabi Madh Lyrics App  INSTALL NOW

അകലെ മരുവിലൊരു ജന്നത്ത് | Akale Maruviloru | Madh Song Lyrics | Rahoof Azhari Akode | Munshir Vazhayoor | Kasim Amini


 അകലെ മരുവിലൊരു ജന്നത്ത് | Akale Maruviloru | Madh Song Lyrics | Rahoof Azhari Akode | Munshir Vazhayoor | Kasim Amini

Akale Maruviloru




അകലെ മരുവിലൊരു ജന്നത്ത്
അവിടെ ആലമീൻ റഹ്മത്ത്
അരികെ അണയാൻ മുഹബ്ബത്ത്
അതിലെ അരുളിടാൻ ഹാജത്ത്...
ആഴമിറങ്ങി വിലാപങ്ങൾ 
ആ വഴി തേടി വിചാരങ്ങൾ
ആ നബി നൽകിയ പാഠങ്ങൾ
ആവണമതിലെ പ്രയാണങ്ങൾ
ആ മൊഴി ചൂടിയ സ്നേഹങ്ങൾ
അണിയണമതിലെ പ്രകാശങ്ങൾ
അഭയം തരണം നബിയെ
അങ്ങാണെൻ ശരണം തണിയേ
അധരം പാടുകയാണേ..
അകതാരും വേവുകയാണേ.. 
ആശിഖീങ്ങൾക്കാകെ പ്രതീക്ഷ ... യാ റസൂലേ. 
ആഖിറത്തിൽ ആകെ സുരക്ഷ ..യാ ഹബീബെ
                               (........)
പ്രപഞ്ചം പടച്ചവനള്ളാഹ് 
പടച്ചതിൻ മുമ്പ് രിളള്ളാഹ്
പടപ്പുകൾക്കേകിയ മുല്ലാ
പ്രവാചകരിൽ സ്വല്ലല്ലാഹ്..2
പതക്കുന്ന വെയ്ലിൽ ഇരുന്ന്
പഠിപ്പിച്ചതെല്ലാം നേര്
പഠിച്ചവർ  കണ്ടൊരു നൂറ്
പറന്നു നീയും അതിലേറ്..
പരിശുദ്ധ നബിയോര്..
പരിജ്ഞാനമുള്ളോര്
പരാജിതരിൽ ഊര്.. ഹബീബേ..
പരിഹാര പൊരുളോരെ...
പാടിപ്പറഞ്ഞവർക്കാശ്രയമേ.. 
(മുത്തു നബിയെ).. 2 
                           (........)
അപമാനമേറെ സഹിച്ച
അപരാധം അതിജയിച്ച
അവകാശമേകി നയിച്ച
അജബർ നബിയുല്ലാഹ്..2
വെടിപ്പൊത്ത ശീലമതെല്ലാം
വിതച്ചിടും ഖൽബിൽ ഈമാൻ
വിശുദ്ധി ഈമാനിൻ പാതി
വിവരിച്ചു തന്നു നബി...
കനിവിന്റെ കേതാരം
കനിഞ്ഞുള്ള നിജ വാച്യം 
കരുത്തുള്ളതാണവയെല്ലാം.. അറിയേണേ
കരൾ കൂടിലാക്കി പോറ്റേണേ..
കരുണ ലാവണ്യരെൻ സയ്യിദരെ.. 
(മുത്തു നബിയെ).. 2 
                           (........)



Post a Comment

0 Comments

Close Menu