ഒരു നാളിലെൻ്റെ മദ്ഹെഴുതും | Oru Nalilente | With Lyrics | Falah Thenjippalam | Sahla VK


ഒരു നാളിലെന്റെ മദ്ഹെഴുതും 
ഖലമിലെ മഷി തീർന്നിടും...
പതിവായി അവിടം വന്നിടും 
സ്വലാത്തുമന്ന് നിലച്ചിടും...(2)
നാല് കാലിൻ കട്ടിലിൽ ഞാൻ 
ചലനമറ്റു കിടന്നിടും...(2) 
എന്ത് പിണഞ്ഞെന്നറിയാൻ 
വന്നിടില്ലേ തങ്ങളേ...(2) 


അങ്ങ് പള്ളിക്കാട്ടില്
ഖബറൊരുങ്ങി നിൽക്കുന്നു...
നനവുണങ്ങാ മണ്ണില് 
മൈലാഞ്ചി പൂക്കുന്നു...(2)
ആറടി മണ്ണിന്റെയുള്ളിൽ ആരെനിക്കുണ്ട്...(2)
ആറ്റലായ തങ്ങളല്ലാതാര് കൂട്ടുണ്ട്...(2)


മദ്ഹ് പാട്ടിൻ ശീലുകൾ 
കോർത്തിവിടം പിരിയും...
പ്രിയ ഹബീബിൻ സ്നേഹികൾ 
വരികളേറ്റ് പാടിടും...(2)
പാപിയെന്നെ വരികളാലെ ഓർത്തിടുമെങ്കിൽ...(2)
ഓർമ പോലും നൽ ദുആയായ് ഖബറിലേകിടണേ...(2)