നബി നബി | Adara Kanimaram | Nabi Nabi | With Lyrics | Fadhil Moodal | Muflih Panakkad | Mansoor Kilinakkode
ആദര കനി മരം ത്വാഹാ റസൂല്...
ആ സ്വരം തരും വരം ഖൈറാം സബീല്...
ആലമിൻ അനുഗ്രഹം നൂറേ കമാല്...
അലമുൽ ഹുദാ നിധി ലങ്കും ജമാല്...(2)
നബി നബി ഉലകിൽ സലാം സലാം നിലാവെ...
നബി നബി ഉദവി കലാം കലാം പ്രഭാവെ...
പ്രഭാമയം കിരണം പ്രപഞ്ച നിദാനം...
പ്രവാചക പ്രഭുവെ പ്രശോഭനം വിധാനം...(2)
പാരിതിൽ പിരിശിൽ ലെങ്കി മദീനാ...
പാലകൻ പ്രിയമിൽ തന്ന നബീനാ...
പാലൊളി വിതറും മുത്തെ ഹബീബെ...
പാവന തീരം എന്റെ നസ്വീബെ...(2)
സാന്ത്വനം വചനം സരണി സുബർഗം...
ശാശ്വത സുകൃതം മദനീ അനർഘം...
ശാന്തിയായ് തഴുകും മദ്ഹിൻ മധുരവും...
സാദരം മൊഴിയാം നൂറിൽ സലാമും...(2)
1 Comments
Ambiya raja yanabi alla song lyrics please
ReplyDelete