Ad Code

Thirunabi Madh Lyrics App  INSTALL NOW

അതിരില്ലാത്തജബിൻ തീരം | Athirillathajabin Theeram | Madh Song Lyrics | Falah Thenhipalam | Rasheed Velimukk | Munavvir Chullippara



അതിരില്ലാത്തജബിൻ തീരം | Athirillathajabin Theeram | Madh Song Lyrics | Falah Thenhipalam | Rasheed Velimukk | Munavvir Chullippara




അതിരില്ലാത്തജബിൻ തീരം അറിവിന്റെ താഴ്'വാരം
അലിവിന്റെ അനുപമ താരം കനിവിന്റെ കേദാരം...(2)
ഒന്നാ മദീനയണയാൻ അകങ്ങളിൽ മോഹം പുണരാൻ...
ഇരു കൈകൾ നീട്ടിടാം ഞാൻ ഇരവാലെ റഹ്മാനെ...
ഇരുളാർന്ന ഖൽബിന്നുള്ളിൽ  തിരു ത്വാഹയണയാനേ...


അന്നാ മക്ക മദീന മണ്ണിൽ എത്തി തിരുനബി പൂമുത്ത്...
തന്നൂ ദിക്കുകളഖിലവും തേടിയ 
ദീനിൻ തരുവര ഹാജത്ത്...(2)
അന്ധതയിലാണ്ട ലോകം ഉന്നതിയിലായില്ലേ...
അന്ധകർ പോലുമവിടം മോചനം നേടീലേ...
തിരുനൂറിൻ അരികിൽ ചെന്നാൽ മനസ്സിന്ന് കുളിരാണ്... 
ചിരിതൂകി അരികിൽ വന്നാൽ തമസ്സിന്നും ഒളിവാണ്... 
അറിവിൻ ആഴക്കടലാണ് അലിവിൽ അതിമിക പൊലിവാണ്... 
അഖില പ്രഭാവന സബബാണ് അവരുടെ അമ്രുകളജബാണ്...(2)


പരനുടെ മഹ്ശറ വൻ സഭയിൽ 
പര കോടികളലയും സമയത്ത്...
പകലോനൊരു ചാൺ അകലമിൽ ഉരുകും
നേരമിൽ ഇല്ല സലാമത്ത്...(2)
സങ്കടം പേറി അഖിലം തിരു മുമ്പിലെത്തുമ്പോൾ
സാന്ത്വന ദീപം അവരിൽ മധുപാനം പകരുമ്പോൾ
പതികനിലില്ല നിരാശ പ്രഭു എന്റെ പ്രതീക്ഷ...
പകർന്നിടും എന്നിൽ മോക്ഷം ശഫാഅത്തിൻ തിരുസാക്ഷ്യം...
خُذْبِ اَيْدِي يَاسَنَدِ... قُرَّةْ عَيْنِي يَا مَدَدِي...
فِلْذَةْ کَبْدِي یَا وَجْدِي... بِضْعَةْ مِنْ نُورِ الصَّمدِ... (2

Post a Comment

0 Comments

Close Menu