അസ്സലാമു അലൈക്കും,
സ്നേഹമുള്ള കൂട്ടുകാരെ നാട്ടുകാരെ ഞാൻ ഒരു കഥ പറയാം ശ്രദ്ധിച്ചു കേൾക്കണേ.
ഒരിക്കൽ സൈനബ എന്ന സ്ത്രീ മുത്ത് നബി തങ്ങൾക്ക് കുറച്ച് ആട്ടിറച്ചി കൊടുത്തയച്ചു സമ്മാനം കൊടുത്തതാണ് ട്ടോ. നബിയും സ്വഹാബത്തും വളരെയേറെ സന്തോഷത്തോടെ അത് കഴിക്കാൻ തുടങ്ങി. പെട്ടെന്ന് നബി തങ്ങൾ എല്ലാവരും കൈ ഉയർത്തുക. ആരും ഭക്ഷിക്കരുത്. ഇതിൽ വിഷം കലർത്തിയിട്ടുണ്ട് എന്നു പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. നബി തങ്ങൾ ആ പെൺകുട്ടിയെ കൊണ്ടുവരാൻ പറഞ്ഞു. അവൾ വന്നപ്പോൾ നബി തങ്ങൾ ചോദിച്ചു. നീ ഇതിൽ വിഷം കലർത്തിയിട്ടുണ്ടോ? ഉണ്ട് എന്ന് അവൾ മറുപടി പറഞ്ഞു.
എന്തിനാണ് ഇതിൽ നീ വിഷം കലർത്തിയത് നബി തങ്ങൾ വീണ്ടും ചോദിച്ചു. താങ്കൾ യഥാർത്ഥ പ്രവാചകനാണെങ്കിൽ താങ്കൾക്ക് വിഷമുള്ളത് അറിയാൻ കഴിയും. അത് പരീക്ഷിക്കാനാണ് അവൾ മടിയില്ലാതെ പറഞ്ഞു. നബി തങ്ങൾ അവൾക്ക് മാപ്പ് കൊടുത്തു പറഞ്ഞയച്ചു.
പ്രിയ സുഹൃത്തുക്കളെ എന്റെ കഥ നിങ്ങൾ ശ്രദ്ധിച്ചുവല്ലോ. മുത്ത് നബിയുടെ സ്വഭാവം എങ്ങനെയുണ്ട്. തങ്ങളെ കൊല്ലാൻ ശ്രമിച്ച ആളുകൾക്ക് അപ്പോൾ തന്നെ മാപ്പ് കൊടുത്തില്ലേ. നമ്മളും അത്തരത്തിലുള്ള സ്വഭാവക്കാരാകണം. ഇതോടുകൂടെ എന്റെ കഥ ഇവിടെ അവസാനിപ്പിക്കുന്നു.
അസ്സലാമു അലൈക്കും
0 Comments