Ad Code

Thirunabi Madh Lyrics App  INSTALL NOW

നബിദിന കുട്ടി കഥ വരികളോട് കൂടെ എളുപ്പത്തിൽ പഠിക്കാൻ | Nabidina Kutti Kadha 01 With Lyrics


     Watch On YouTube

നബിദിന കുട്ടി കഥ വരികളോട് കൂടെ എളുപ്പത്തിൽ പഠിക്കാൻ | Nabidina Kutti Kadha 01 With Lyrics


അസ്സലാമു അലൈക്കും...
നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി (സ) പിറന്ന മാസമാണല്ലോ റബീഉൽ അവ്വൽ. ഈ പുണ്യ മാസത്തിൽ നബിയുടെ കഥകൾ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമല്ലേ? എന്നാൽ ഞാനൊരു കഥ പറയാം

 ഒരിക്കൽ പ്രവാചകനും ശിഷ്യന്മാരും ഒരു സദസ്സിൽ ഇരിക്കുകയായിരുന്നു. ആ സദസ്സിന്നിടയിലേക്ക് ഒരു യാചകൻ കയറി വന്നു. അയാചകൻ നബിയോട് പറഞ്ഞു നബിയെ എനിക്ക് വല്ലതും തരണേ അപ്പോൾ മുത്ത് നബി അദ്ദേഹത്തോട് ചോദിച്ചു. നിങ്ങൾ എന്തിന് യാചിക്കുന്നു നിങ്ങളുടെ വീട്ടിൽ ഒന്നും ഇല്ലേ. ഇല്ല ആ യാചകൻ മറുപടി പറഞ്ഞു. എന്നാലും എന്തെങ്കിലും ഉണ്ടാകുമല്ലോ. 

എന്റെ കയ്യിൽ പുതപ്പും വെള്ളിപാത്രവും ഉണ്ട്. എന്നാൽ അതുകൊണ്ട് വരു. അങ്ങനെ യാചകൻ സന്തോഷത്തോടെ വീട്ടിൽ പോയി പുതപ്പും വെള്ളിപാത്രവും എടുത്ത് നബിയുടെ അടുത്തേക്ക് കൊണ്ടുവന്നു.
 നബി ശിഷ്യന്മാരോട് ചോദിച്ചു ആരാണിത് വിലക്ക് വാങ്ങാൻ തയ്യാറുള്ളവർ. അങ്ങനെ ഒരു സ്വഹാബി കൈ ഉയർത്തിക്കൊണ്ടു പറഞ്ഞു ഞാനിത് രണ്ട് ദിർഹമിന് വാങ്ങാം നബിയെ. 

അങ്ങനെ ആ സ്വഹാബി ആ പുതപ്പും വെള്ളിപാത്രവും രണ്ട് ദിർഹമിന് വാങ്ങി. ആ പാവപ്പെട്ട യാചകന് മുത്ത് നബി രണ്ട് ദിർഹം നൽകി. എന്നിട്ട് മുത്ത് നബി പറഞ്ഞു ഒരു ദിർഹം കൊണ്ട് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുക. മറ്റൊരു ദിർഹം കൊണ്ട് മഴു വാങ്ങി കാട്ടിൽ പോയി മരം വെട്ടി ജീവിക്കുക. അങ്ങനെ ആ യാചകൻ സന്തോഷത്തോടെ അവിടെ നിന്നും പോയി. 

രണ്ടാഴ്ച കഴിഞ്ഞ് ആ യാചകൻ വീണ്ടും നബിയുടെ അരികിലേക്ക് വന്നു. അന്ന് ആ യാചകന്റെ കയ്യിൽ 10 ദിർഹം ഉണ്ടായിരുന്നു. നബി ആ യാചകനോട് പറഞ്ഞു ഇതിൽനിന്ന് ഒരു പുതപ്പും വെള്ളിപാത്രവും വാങ്ങുക ബാക്കിയുള്ള ദിർഹമുകൾ നിങ്ങളുടെ വീട്ടാവശ്യത്തിന് വേണ്ടി ചിലവഴിക്കുക. യാചനിൽ നിന്ന് മോചനം കിട്ടിയ അദ്ദേഹം സന്തോഷത്തോടെ വീട്ടിൽ പോയി.
 അസ്സലാമു അലൈക്കും....


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu