മദ്ഹുറ്റ ത്വാഹ റസൂലിന്റെ
പൊന്നൊളിയായൊരു പിറവിദിനം
അഖിലങ്ങൾക്കാകെയും സന്തോഷം
ആരംഭ പൂവിന്റെ ജന്മ ദിനം
(മദ്ഹുറ്റ...)
ആദിയിലാകയുമാനന്ദം
ആവേശം തിര തല്ലുമാനന്ദം
കാമിലർ നബിയിതിലാനന്ദം
മദ്ഹായ് മിന്നിടും പൊൻ സുദിനം
(മദ്ഹുറ്റ...)
അർശിലുമാകെയിലാവേശം
കുർസിലും തിരതല്ലുമാവേശം
ആലമിലാകെയുമാവേശം
മദ്ഹായ് മിന്നിടും പൊൻ സുദിനം
0 Comments