മലർ മുല്ല പോലെ | Malar Mulla Pole | Madh Song Lyrics | Shahul Hameed Aikkarappadi | Mansoor Kilinakkode
മലർ മുല്ല പോലെ മതിമാൻ മുത്ത് ത്വാഹാവേ മനം തേടിടുന്നു സദാ സ്നേഹ പൂങ്കാവേ-(2)
റഫത്ത് തേൻ മഴയായ് റസൂലുള്ള ചേലഴകായ് 2
നിലാവൊളി തോൽക്കും സൂനം ഇലാഹിന്റെ വരദാനം അലങ്കാര നൂറായ് പാരിൽ സലാമായ പൂമാനം (2)
കരം താ ഹബീബേ വരം താ നസ്വിബേ-(2)
പടി മേലെ വാനിൽ കടന്നുള്ള മേനി പടച്ചോന്റെ അർഷിൽ അടുത്താ പ്രധാനി (2)
സമാഇന്റെ തോട്ടത്തിൽ വിദാനിച്ച പൂവെല്ലാം സ്വമദിന്റെ നബി വന്നാൽ അവർക്കാണ് അഴകെല്ലാം പ്രണയിച്ചു ഞാൻ മുസ്ത്വഫാ
(ഫലാഹിലേകെത്തുന്നോരിൽ ഫലം ത്വാഹിറാം മുല്ലാ സലാമത്ത് നേടുന്നോരിൽ വലം യാ റസൂലള്ളാ -2)
കരം താ ഹബീബേ വരം താ നസ്വിബേ-(2)
വിതുമ്പുന്ന ഖൽബിൽ കുളിരേകി വന്ന് വിലാപത്തിലില്ലാം തണലേകി അങ്ങ്-2
ഉലകിന്റെ കെട്ടാരം തിളങ്ങുന്ന തിരു റൗള ഉടയോന്റെ മുത്താരം തിരു ത്വാഹ നബിയുള്ളാ പ്രണയിച്ചു ഞാൻ മുസ്ത്വഫാ
0 Comments