Ad Code

Thirunabi Madh Lyrics App  INSTALL NOW

നബിദിന കുട്ടി കഥ 12 വരികളോട് കൂടെ എളുപ്പത്തിൽ പഠിക്കാൻ | Nabidina Kutti Kadha With Lyrics


            • Watch On YouTube

നബിദിന കുട്ടി കഥ 12 വരികളോട് കൂടെ എളുപ്പത്തിൽ പഠിക്കാൻ | Nabidina Kutti Kadha With Lyrics 


അസ്സലാമു അലൈകും,
കഥ എന്ന് കേൾകുമ്പോൾ കാത് കൂർപ്പിച്ചിരിക്കുന്ന എന്റെ കൂട്ടുകാരെ,
എന്റെ വക ഞാനൊരു കഥ പറയാം.
ഭക്ഷണക്കാര്യമാണിട്ടോ പറയുന്നത്. എന്ന് വെച്ച് ആരും ആർത്തി കാണിക്കണ്ട.
 നബിയും സ്വഹാബികളും ഇരിക്കുന്ന ഒരു സദസ്സിലേക്ക് ഒരു കൂട്ടം ആളുകൾ കടന്നു വന്നു. രസകരമായിരുന്നു അവരുടെ പരാതി.
 അവർ പറഞ്ഞു: ഞങ്ങൾ എത്ര ഭക്ഷണം കഴിച്ചിട്ടും വയർ നിറയുന്നില്ല നബിയെ.
 നബി അവരോട് ചോദിച്ചു, നിങ്ങൾ എങ്ങനെയാ ഭക്ഷണം കഴിക്കാനിരിക്കുന്നത്. ഒറ്റക്കാണോ, അതോ കൂട്ടമായാണോ. ഞങ്ങൾ ഒറ്റക്കിരുന്നാണ് എന്നവർ പറഞ്ഞു. അത് തന്നെ യാണ് പ്രശ്നം.
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ 
എന്നിട്ട് നബി അവരോട് പറഞ്ഞു: നിങ്ങൾ കൂടി ഇരുന്ന് ഭക്ഷണം കഴിച്ചു നോക്കൂ, വയർ നിറയും, വിശപ്പ് മാറും. അത് മാത്രം പോര, ബിസ്മിയും ചൊല്ലണം. എങ്കിൽ ബറക്കത്തുണ്ടാവും. 
അവർക്ക് ആശ്വാസമായി. പിന്നെ എന്നും അങ്ങനെയായി അവർ. എന്താ, നാമും ഇങ്ങനെയൊക്കെയല്ലേ.
എന്നാൽ അത് പാടില്ല. കൂട്ടത്തിൽ ഇരുന്ന് ബിസ്മ‌ി ചൊല്ലി കഴിക്കണം. അതിലാണ് ബറക്കത്ത്. എന്നാൽ ഞാൻ കഥ നിർത്തട്ടെ. കഥയിലെ പാഠം നിങ്ങൾ പഠിച്ചിരിക്കുമല്ലൊ.
അസ്സലാമു അലൈകും 

©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu