ബഹുമാനപ്പെട്ട ഉസ്താദുമാരെ പ്രിയപ്പെട്ട രക്ഷിതാക്കളെ കൂട്ടുകാരെ അസ്സലാമു അലൈക്കും,
ലോകം മുഴുവനും മുത്ത് നബിയുടെ കീർത്തനങ്ങൾ പാടിയും പറഞ്ഞും കൊണ്ടിരിക്കുന്ന ഈ സന്തോഷ വേളയിൽ ഞാനും ചിലത് പങ്കുവെക്കാം നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ
ഞാനൊന്ന് ചോദിക്കട്ടെ ലോകം ഒന്നടങ്കം ഇത്രത്തോളം സ്നേഹിക്കുന്ന ഒരു വ്യക്തിയുണ്ടോ? ഇല്ല എന്നായിരിക്കും അതിനുള്ള മറുപടി. എന്തുകൊണ്ടും മാതൃകാ പുരുഷനായ തിരുനബിയുടെ സന്ദേശം അവരുടെ ജീവിതം തന്നെയാണ്. മറ്റുള്ളവർക്ക് വേണ്ടി വെളിച്ചം നൽകി സ്വയം ഉരുകി തീർന്ന ഒരു മെഴുകുതിരിയാണ് നബി തങ്ങൾ.
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഉമ്മത്ത് എന്ന ഒരൊറ്റ വിചാരം മാത്രമായിരുന്നു തങ്ങൾക്കുണ്ടായിരുന്നത്. അതിനാൽ ഉമ്മത്തീങ്ങളായ നാം തിരു നബിയെ സ്നേഹിച്ചു ജീവിക്കൽ അനിവാര്യമാണ്. നബിയെ സ്നേഹിക്കുക എന്നു പറഞ്ഞാൽ അതിനർത്ഥം നബിചര്യ പിൻപറ്റുക എന്നതാണ്. അതിന് നാഥൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ. ഇത്രയും പറഞ്ഞുകൊണ്ട് ഞാനെന്റെ കൊച്ചു പ്രസംഗം ഇവിടെ നിർത്തട്ടെ...
അസ്സലാമു അലൈക്കും
©Midlaj Thiruvambady Blogspot
0 Comments