നഫീസത്ത് ബീവി മലയാളം തവസ്സുൽ | Nafeesath Beevi Malayalam Thavassul | Rahoof Azhari Ackode | Suhail Mylatty
റളിയള്ളാ റളിയള്ളാ അൻഹാ റളിയള്ളാ...
ബീവി നഫീസതുൽ മിസ് രിയ്യ റളിയള്ളാ...
അഹദോനള്ളാവോട് ഏറെ അടുത്തുള്ള...
നഫീസത്തുൽ മിസ് രിയ്യ ബീവി റളിയള്ളാ...
അറിവും ആത്മീയതയും ഏറ്റം നിറഞ്ഞുള്ള
ബീവി ബറകത്തിനാൽ ഞങ്ങളെ കാത്തിടള്ളാ...
അറിവില്ല അമലില്ല പാവങ്ങളാ ഞങ്ങൾ...
ബീവി നഫീസ ഉമ്മാ കാവലിലേകള്ളാ...
സന്താന സൗഭാഗ്യം നൽകുന്ന റഹ്‌മാനെ...
ബീവീടെ ബറകതും റഹ്മതും ഏകള്ളാ...
എല്ലാരും ചൊല്ലുന്നേ ബീവീന്റെ പോരീഷാ...
അതിനാൽ ഞങ്ങൾക്കേറെ റാഹത് നൽകള്ളാ...
ദീനങ്ങൾ ആഫാത്തുകൾ എല്ലാ തടസ്സങ്ങളും...
അവരെ ബറകത്തിനാൽ നീക്കി തുണച്ചീടള്ളാ.....
ഞങ്ങളെ കാര്യങ്ങളും മറ്റ് മുറാദുകളും...
എങ്കൾ ബീവി വഴിയാൽ ഫത്ഹാക്കി നൽകള്ളാ...
ബീവി നഫീസ റളിയള്ളാ
ബഹുമാന്യ ബീവി റളിയള്ളാ...
ബി ജാഹി മിസ് രിയ്യ റളിയള്ള
അവരെ മദദ് നീ നൽകള്ളാ...
ലോകം അറിഞ്ഞുള്ള മഹതിയാ
ലോകർക്കോ ആശ്വാസ കേന്ദ്രമാ..
രോഗങ്ങൾക്കെല്ലാം ഷിഫാഉമാ
ഫലമേറെ കാണുന്നു തീർച്ചയാ...
അവരുടെ മാല നാം പാടണം
അവർക്കൊരു ഫാത്തിഹ ഓതണം
അവരുടെ രിളയും ലഭിച്ചിടും
ആശ്വാസം ഏറെ പുണർന്നിടും...
ഏറെ ഇബാദത്ത് ചെയ്തവർ
ഏറ്റം ഖുർആനും ഓതിയോർ
നോമ്പിലായ് റൂഹ് പിരിഞ്ഞവർ
വല്ലാത്ത ഭാഗ്യത്തിൻ ബീവിയോർ
©Midlaj Thiruvambady Blogspot
0 Comments