Ad Code

Thirunabi Madh Lyrics App  INSTALL NOW

ബദറിൻ രണാങ്കണ ധ്വനി മുഴങ്ങി | Badarin Ranangana Dhwani Muzhangi | Song Lyrics



  

ബദറിൻ രണാങ്കണ ധ്വനി മുഴങ്ങി | Badarin Ranangana Dhwani Muzhangi | Song Lyrics 

ബദറിൻ രണാങ്കണ ധ്വനി മുഴങ്ങി...
നബിയും സ്വഹാബത്തും പടക്കൊരുങ്ങി...
നബി തൻ സഹചരെ അണിയായി നിർത്തി...
അണിയിൽ സവാദത്തിനും ഒരല്പം തെറ്റി...

ദൂതർ തിരു കയ്യിൽ ഇരിക്കും ദണ്ഡാൽ...
പതിയെ സവാദിന്റെ വയറ്റിൽ തട്ടി...
ഒരുമിച്ചുടൻ നിൽക്കാൻ അമർ ഓതുന്നെ...
ഉടനെ സവാദ് അല്പം ചൊടിച്ചു നിന്നേ...

നബിയെ വിളിച്ചു കൊണ്ടതാ ചൊല്ലുന്നേ...
മേശർ എനൈ സങ്കടവും കേൾക്കന്നേ...
ദണ്ഡൽ ഇതാ അങ്ങെൻ വയറ്റിൽ കുത്തി...
ഉണ്ടായതിനാലെൻ മനസ്സും കത്തി...

വേണം എനിക്കും ആ നെഞ്ചിൻ താഴത്ത്...
വടിയാൽ തരവേണം ഒരൊറ്റ കുത്ത്...
ഉടനെ നബിയുള്ളാ മുഖം കുനിച്ചേ...
വടിയും സവാദിന്റെ കരത്തിൽ വച്ചേ... 

വീണ്ടും സവാദ് അപ്പോൾ മൊഴിഞ്ഞ് കാര്യം.... 
വിളറി അടുത്തുള്ളോർ ശ്രവിച്ചു പാരം...
ഇല്ല എനൈ ദേഹത്തോരു കുപ്പായം...
അങ്ങും കയറ്റണം തിരു കുപ്പായം...

കേട്ടാ സ്വഹാബാക്കൾ തരിച്ചു നിന്നേ...
കേമൻ ഉമറിന്റെ മുഖം ചുവന്നേ...
സദദം നബിയുള്ള കമീസെ കേറ്റി...
സകലർ അത്കണ്ട് ചുളിച്ചു നെറ്റി...

കരമിലെ വടി അപ്പോൾ നിലത്തെറിഞ്ഞ്...
ഇരു കൺതടങ്ങളിൽ ജലം നിറഞ്ഞ്...
ധൃതിയിൽ തിരു നെഞ്ചിൽ മുഖവും ചേർത്ത്...
കൊതിയാൽ മണത്ത് നേശമിൽ ഉരത്ത്...

ബദറിൽ ഒരുപക്ഷെ ശഹീദാ ഞാനെ...
കൊതിയുണ്ട് മൈ ദേഹം മണക്കാൻ തേനെ...
അപരാധം ആണെങ്കിൽ പൊറുക്കു മുത്തെ...
അതിനാൽ ഉടൻ ശിക്ഷാവിധിക്കൂ സത്തെ...
ഒളിവർ നബിയുള്ള കരമുയർത്തി...
ഒന്നായി സവാദിനെ അണച്ചു കൂട്ടി...


©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu