Ad Code

Thirunabi Madh Lyrics App  INSTALL NOW

ഏതൊഴുക്കിന്നെതിരെ നീന്തീടണം | Eathozhukkinnethire Neentheedanam | SSF Viplavaganam Lyrics | Shahul Hameed Ayikkarappadi


      • Watch Full Song On YouTube

ഏതൊഴുക്കിന്നെതിരെ നീന്തീടണം | Eathozhukkinnethire Neentheedanam | SSF Viplavaganam Lyrics | Shahul Hameed Ayikkarappadi


ഏതൊഴുക്കിന്നെതിരെ നീന്തീടണം
ഇനി ഏതുതീരത്തേക്കു കണ്ണെത്തണം
ഏതു റാന്തൽ തേടി ഇരുളിൽ അലയണം ഏതേതു വഴികളിൽ വെട്ടം തെളിക്കണം
അകതാരിൽ ഏതു കരങ്ങൾ കോർത്തീടണം
അരികിലേക്കാരെ നാം ചേർത്തു നിർത്തീടണം
നനവുള്ള നിലമൊന്നു കാട്ടിത്തരാം വരൂ
നിറമുള്ള മരമായി പന്തലിക്കൂ


ഇടി മുഴക്കം പോൽ ഇരകൾക്കു കൂടെ നിന്നിടറാതെ പ്രതിയോഗിയെ തുരത്താൻ
ഗതകാല വഴിയിലെ പ്രതിരോധ കാവ്യങ്ങൾ പിന്നെയും പിന്നെയു കേട്ടിരിക്കാം
പുസ്തകത്താളുകൾക്കപ്പുറം താരാപഥങ്ങളും ഭേധിച്ചു മുന്നേറിടാം
വിദ്യാർത്ഥികൾ തന്നെ വിപ്ലവം എന്നതിൻ ശബ്ദഘോഷങ്ങൾക്ക് മാറ്റേകിടാം
ഇൻഖിലാബ് ഇൻഖിലാബ്
ഇൻഖിലാബിൻ ധ്വനി...(2)


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu