Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

ധീര യുവാക്കളെ ചരിതമോർക്ക നാം | Dheera Yuvakkale | SSF Vipplavaganam Lyrics | Mubashir Perinthattiri | Habeeb Sa'adi


     • Watch Full Song On YouTube

ധീര യുവാക്കളെ ചരിതമോർക്ക നാം | Dheera Yuvakkale | SSF Vipplavaganam Lyrics | Mubashir Perinthattiri | Habeeb Sa'adi

 Song : Dheera Yuvakkale
 Lyrics : Habeeb Sa'adi Moonniyur
 Singer : Mubashir Perinthattiri & Team


ധീര യുവാക്കളെ ചരിതമോർക്ക നാം...
ധാർമിക വിപ്ലവ പോർവിളി മുഴക്ക നാം...(2)
ധർമ കാഹളം മുഴക്കി
ചുവടു വെച്ചു നീങ്ങ നാം...
വിധ്വംസക ശക്തിക്കു നേരെ
ശൂര കരമുയർത്ത നാം...(2)
സിന്ദാബാദ് സിന്ദാബാദ്‌ 
എസ് എസ് എഫ് സിന്ദാബാദ്‌...
സിന്ദാബാദ് സിന്ദാബാദ്‌
ധാർമിക വിപ്ലവം സിന്ദാബാദ്‌...(2)

   (ധീര യുവാക്കളെ...)

തുഹ്ഫത്തുൽ മുജാഹിദീന്റെ
അഗ്നി നാളം മങ്ങിയോ...
ദേശ വൈരികൾ ഇനിയും
ശിരസ്സുയർത്തി പൊങ്ങിയോ...(2)
അന്ധത മാറ്റി ഉശിരിൽ പോരു സോദരാ...
ഹിമ്മത്തിൽ അന്ന് മഖ്ദൂം
ഉമ്മത്തിൽ തീർത്ത ഭക്തി
കാലയവനികക്കു പിന്നിലാക്കുകില്ല നാം...
സിന്ദാബാദ് സിന്ദാബാദ്‌ 
എസ് എസ് എഫ് സിന്ദാബാദ്‌...
സിന്ദാബാദ് സിന്ദാബാദ്‌
ധാർമിക വിപ്ലവം സിന്ദാബാദ്‌...(2)

   (ധീര യുവാക്കളെ...)

നിണമണിഞ്ഞ ബദറുഹ്ദ്
ഖന്തക്കിന്റെ പോർക്കളം...
സ്വലാഹുദ്ധീൻ അയ്യൂബിയന്ന്
തീർത്ത വീര ഗാഥയും...(2)
ധീരരാം ശൂരരെ കഥ മറന്നോ നാം...
പോരിനായ് പോരൂ ധീര
പടനിലം തീർക്കു ശക്തം
ധർമ വിപ്ലവത്തിനായ്
ഒരുങ്ങു സോദരാ...(2)
സിന്ദാബാദ് സിന്ദാബാദ്‌ 
എസ് എസ് എഫ് സിന്ദാബാദ്‌...
സിന്ദാബാദ് സിന്ദാബാദ്‌
ധാർമിക വിപ്ലവം സിന്ദാബാദ്‌...(2)

   (ധീര യുവാക്കളെ...)

മൂർച്ചയുള്ളൊരക്ഷരായുധം പിടിച്ചു നീങ്ങിടാം...
സൈഫുൽ ബത്വർ തഹ് രീളതിന്റെ
ഗർജനം ശ്രവിച്ചിടാം...(2)
ഖാലിദിയ്യ ഖാദിസിയ്യ തന്നയൂർജവും...
അൽ ഇസ്വാബാ ഫിദ് യത്തുസ്സദാത്
തീർത്ത ധർമ വീഥി
എന്നുമെന്നുമോർത്തു
പൊരുതു ധീര ഗോരമായ്...(2)
സിന്ദാബാദ് സിന്ദാബാദ്‌ 
എസ് എസ് എഫ് സിന്ദാബാദ്‌...
സിന്ദാബാദ് സിന്ദാബാദ്‌
ധാർമിക വിപ്ലവം സിന്ദാബാദ്‌...(2)


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu