Ad Code

Thirunabi Madh Lyrics App  INSTALL NOW

അണവാകി റൂഹുൽ അമീൻ | Anavaki Roohul Ameen | Mappilapattu Lyrics | Moyinkutty Vaidyar | Rabeehullah Pulppatta


    • Watch Full Song On YouTube

അണവാകി റൂഹുൽ അമീൻ | Anavaki Roohul Ameen | Mappilapattu Lyrics | Moyinkutty Vaidyar | Rabeehullah Pulppatta

 Album : Mahakavyam 08
 Song : Anavaki Roohul Ameen
 Lyrics : Moyinkutty Vaidyar
 Singer : Rabeehullah Pulppatta
 Marketing : Al Salama Online




   രചന : മോയിൻകുട്ടി വൈദ്യർ
   ഇശൽ : കപ്പപ്പാട്ട്

അണവാകി റൂഹുൽ അമീൻ തൻ മൊളിയാ
അമ്പൻ പുകൾന്ദെ യാ ഖൈറുൽ ബറായാ
തുണയാർ അബൂ സുഫ് യാനും ബഈറാ
ചുമകളും ശാമിന്ന് ബാരുന്നു സയ്റാ 
തനിയോൻ അരുൾ ഉങ്കൾ താമും സ്വഹബാർ
തരത്താൽ ഇലൈഹിം സുറ്അത്തിൽ പോവാൻ
തണി ചെയ്യും ത്വഹാവിൽ ഏകലും കൂറി
താഊസുൽ അംലാക്കുശർന്ദണ്ടം ഏറി

   (അണവാകി...)

ഏറിയെ ഫോദ് അസ്വ് ഹാബോരിലുത്ത്
ഏകൻ അമർ കേട്ടടവെ മുദിർത്ത്
ഹാറയ് തണിക്കും നബിയും ഒരുങ്കി
ഹാശി തെളിന്ദ് അരികോരും മരുങ്കി
കൂറാൽ ഉളർന്ദെ സ്വഹബാകെ കന്നം 
കുല്ലും റുസുൽകൾ ഒരുമിത്തെ എണ്ണം
മാറാദവർകൾ മുഹാജിർകൾ ആഹാ
മറ്റാകെ അൻസ്വാർകൾ ആകും ഖ്വസ്വംഹാ

   (അണവാകി...)

അരികോർകൾ അൻസ്വാരി രണ്ടു കിളക്കാർ
ഔസീ വ ഖസ്റജി എണ്ടുന്നും മിക്കോർ
ഉരയ് ആകെ മുന്നൂറ്റി പത്തോട് മുണ്ടെ 
ഉണ്ടാം ഉറപ്പായെ ഖൗലാം ഇദൊണ്ടെ 
കരുവോരിൽ മുണ്ട് മുഹാജിർകളെയും
കരുത്തുറ്റവർ പഞ്ചം അൻസ്വാർകളെയും
നിറവൊത്തുളർന്ദെ സമൂഹം സ്വഹാബിൽ
നിണ്ടെട്ട് പേരാ ഒശിത്തോരെ സബബിൽ

   (അണവാകി...)

ബീരിദർ ത്വാഹാ മകൾ റുഖിയ്യത്ത്
ബീവിക്കന്നാൾ ദീനം ആമെ മികത്ത് 
ഫാരിത്തെ മൂലം ദിന്നൂറൈനിയോരം
പാർപ്പിത്ത് മിന്നാമനൈ തന്നിൽ ചേരാ
പേരുറ്റെ സഅ്ദോരും ത്വൽഹത്തും രണ്ട്
പേർ ശാം കൊള്ളെ പോയ് മുമ്പരുൾകൊണ്ട്
ബാരുന്ന താജിർകൾ ചേദി അറിന്ദ്
ബന്ദ് ബദ്ർ ചേരും മുൻപോർ കശിന്ദ്

   (അണവാകി...)

കശിന്ദില്ല പോരിൽ അവർക്കണയാനെ
ഖംസഫിൻ അൻസ്വാരിയാക്കളിൽ താനെ
കശകോടെ യാസീൻ ബരുംബരെ ബൈത്ത്
കാപ്പാൻ അബൂ ലുബാബത്തോട് ഉരയ്ത്ത്
മശമാൽ അദിയ്യിൻ സുദർ ആസ്വിമോരാ
മദനിൽ ഖുബാ പള്ളിയിൽ ആക്കി നേരാ
അശകർ ബനീ അംറിൽ നിണ്ടൊരു ബാർത്താ
അറിവാൻ ഇബ്നു ഹാത്വിബോരെ ബിടുത്താർ

   (അണവാകി...)

ബിട്ടൊട്ടകത്തിൻ പുറത്തിന്ന് താനെ
ബീരർകൾ ഖവ്വാതും ഹാരിസും ബീണെ 
പെട്ടേ മുറി ശിദ്ദത്തായെ ഉദ്റാൽ
പിരിത്താർ അവരെയും ആക്കി അദ്റാ 
കിട്ടും ഗനീമത്തും കൂലി ഫളാഇൽ
കേറി പൊരുദെ സ്വഹബർകളെപോൽ
എട്ടാളിലും എണ്ടരുൾ ചെയ്ദു ത്വാഹാ
എണ്ടദിൽ പിൻ റാവി കൂറുന്ന് ബാഹാ


©Midlaj Thiruvambady Blogspot


moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu