Ad Code

Thirunabi Madh Lyrics App  INSTALL NOW

ഇശാ ചന്ദ്രൻ തല താഴ്ത്തും | Isha Chandran Thala Thazhthum | Song Lyrics | Thwaha Thangal Pookkottur | Suhail Azhari Poonoor


      • Watch Full Song On YouTube

ഇശാ ചന്ദ്രൻ തല താഴ്ത്തും | Isha Chandran Thala Thazhthum | Song Lyrics | Thwaha Thangal Pookkottur | Suhail Azhari Poonoor

 Album : Isha Chandran
 Song : Isha Chandran Thala Thazhthum
 Lyrics : Suhail Azhari Poonoor 
 Singer : Thwaha Thangal Pookkottur 
 Marketing : Shameem Mavoor



യാ റസൂലള്ളാഹ്... യാ ഹബീബള്ളാഹ്...(4)
ഇശാ ചന്ദ്രൻ തല താഴ്ത്തും
പ്രഭായാണെൻ ത്വാഹാ...
ഇരുലോക തമസിൻമേൽ
ഉദിക്കും പൊൻ നൂറാ...(2)
നിറഞ്ഞൊഴുകും സുരഭിയിൽ
കരുണ തൻ അമൃതം...
നിറശോഭയൊഴുക്കീടും
പകലോൻ തൻ പ്രകാശം...

   (ഇശാ ചന്ദ്രൻ...)

തിരുമേനി തൊടാതെ
ശരം നെഞ്ചിൽ തടുത്തു...
ത്വൽഹത്തിൻ തിരു സ്മരണ
മനസ്സിൽ വന്നലച്ചു...(2)
പുഞ്ചിരിക്കും വദനമായ്
കഴുമരത്തിൽ ഖുബൈബും...
പാദത്താൽ ഫണം കാത്ത
സ്വദീഖാം സ്വിദ്ധീഖും...(2)

   (ഇശാ ചന്ദ്രൻ...)

മദ്ഹിന്റെ മധുമഴയായ്
പെയ്തു ഹസ്സാനും...
മനസ്സുള്ളിൽ മധുപൂത്ത
സുവനമായ് കഅ്ബും...(2)
ഇടനെഞ്ചിൽ ഇരമ്പുന്ന
കുണ്ടൂരിനിശ്ഖും...
ഇറയോനെ നൽകിടേണേ
മനസ്സുള്ളിൽ ശൗഖും...(2)

   (ഇശാ ചന്ദ്രൻ...)

നിരയായ് ഖാഫില കൂട്ടങ്ങൾ കാണും...
മനസ്സുള്ളിൽ മദീന തൻ
മുറാദെന്നിലേറും...(2)
തിരു നൂറിൻ കിരണങ്ങൾ
ചൊരിഞ്ഞീടു കോനെ...
റഹീമേ നീ ഫിർദൗസിൽ
ചേർക്കേണം നാളെ...(2)


©Midlaj Thiruvambady Blogspot

__________________________________________

ഇശാ ചന്ദ്രൻ തല താഴ്ത്തും song
ഇശാ ചന്ദ്രൻ തല താഴ്ത്തും song lyrics

isha chandran thala thazhthum song lyrics
isha chandran thala thazhthum lyrics
thwaha thangal old song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu