Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉമ്മനായാ ഉമ്മനാ | ബീവി ഖദീജ (റ) മലയാളം തവസ്സുൽ ബൈത്ത് | Beevi Khadeeja (R) Malayalam Thavassul Baith


    • Watch Full Song On YouTube

ബീവി ഖദീജ (റ) മലയാളം തവസ്സുൽ ബൈത്ത് | Beevi Khadeeja (R) Malayalam Thavassul Baith

 Album : Beevi Khadeeja (R) Thavassul
 Song : Ummanaya Ummana
 Lyrics : Hafiz Fazal Saqafi Pullara
 Singer : Nisar Quthubi Al Hadi




رَضِيَ الله عنكِ يا امَّنا... زوجَ النبيِّ شَفِيعِنا...
خديجةَ الكبرى فَخْرَنا... أَصْلِحِي دينًا دنيا لنا...

ഉമ്മനായാ ഉമ്മനാ ഉമ്മനായാ ഉമ്മനാ
ഉമ്മനായാ ഉമ്മനാ ബീവി ഖദീജാ റളിയള്ളാഹ്...

ആലം അടങ്കൽ സബബതാ...
അൽഅമീനായോരെ ജീവതാ...
ബീവി ഖദീജയിലായ് സദാ...
രിള് വാനു റബ്ബിയ സർമദാ...

കനലെരിയുന്നൊരു ഖൽബുമായ്...
കരം നീട്ടി കേഴുന്നു പാവമായ്...
ഖൽബിൻ കറ നീങ്ങാൻ മോഹമായ്...
കരയുന്നീ സവിധത്തിൽ മൂകമായ്...

ഉമ്മാ ഈ പാപിയെ കാണണേ...
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രിള് വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ...

رَضِيَ الله عنكِ يا امَّنا... زوجَ النبيِّ شَفِيعِنا...
خديجةَ الكبرى فَخْرَنا... أَصْلِحِي دينًا دنيا لنا...

അറ്റമില്ലാ കുറ്റം ചെയ്തു ഞാൻ...
അറിവും അമലില്ലാ പാപി ഞാൻ...
അകമിൽ ഇരുളാലെ നീറി ഞാൻ...
അഹ് വാഇൻ ചിറകേറി പാറി ഞാൻ...

ഉമ്മാ ഈ പാപിയെ കാണണേ...
ഉള്ളിലെ നോവുകൾ തീർക്കണേ...
ഉടയോന്റെ രിള് വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ...
    
رَضِيَ الله عنكِ يا امَّنا... زوجَ النبيِّ شَفِيعِنا...
خديجةَ الكبرى فَخْرَنا... أَصْلِحِي دينًا دنيا لنا...

കണ്ണീരിലാഴ്ത്തുന്ന ദാഉകൾ...
കദനങ്ങളേറ്റുന്ന മാരികൾ...
കടമാൽ തകർന്ന ഹൃദയങ്ങൾ...
കരകാണാതലയുന്ന യാനങ്ങൾ...

ഉമ്മാ തുണ ഞങ്ങളിലേകണേ...
ഉള്ളിലെ നോവുകൾ തീർക്കണേ...
ഉടയോന്റെ രിള് വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ...
      
رَضِيَ الله عنكِ يا امَّنا... زوجَ النبيِّ شَفِيعِنا...
خديجةَ الكبرى فَخْرَنا... أَصْلِحِي دينًا دنيا لنا...

ഇടമൊന്നുറങ്ങാനില്ലാത്തവർ...
ഇണ തുണ സ്വപ്നം കാണുന്നവർ...
ഇർസിന്നിബ്നൊന്നില്ലാത്തവർ...
ഇടനെഞ്ചിൽ എരിതീ നിറഞ്ഞവർ...

ഉമ്മാ ഈ രോദനം കേൾക്കണേ...
ഉള്ളിലെ നോവുകൾ തീർക്കണേ...
ഉടയോന്റെ രിള് വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ...
    
رَضِيَ الله عنكِ يا امَّنا... زوجَ النبيِّ شَفِيعِنا...
خديجةَ الكبرى فَخْرَنا... أَصْلِحِي دينًا دنيا لنا...

സദദം ഹജ്ജുംറകളേറ്റുവാൻ...
സ്വർഗം മദീനയിലെത്തുവാൻ...
സയ്യിദിൽ സങ്കടമോതുവാൻ...
സ്വഹബിന്റെ ചാരത്തണയുവാൻ...

ഉമ്മാ കരുണ കനിയണേ...
ഉള്ളിലെ നോവുകൾ തീർക്കണേ...
ഉടയോന്റെ രിള് വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ...
     
رَضِيَ الله عنكِ يا امَّنا... زوجَ النبيِّ شَفِيعِنا...
خديجةَ الكبرى فَخْرَنا... أَصْلِحِي دينًا دنيا لنا...

മാതാപിതാ ഗുരുവര്യരിൽ...
മഹിതമാം സ്വന്ത ബന്ധങ്ങളിൽ...
മധുര മഹബ്ബത്തിൻ പാതയിൽ...
മഹിമയിൽ വാഴുവാൻ പാരിതിൽ...

ഉമ്മാ മദദാൽ കനിയണേ...
ഉള്ളിലെ നോവുകൾ തീർക്കണേ...
ഉടയോന്റെ രിള് വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ...
     
رَضِيَ الله عنكِ يا امَّنا... زوجَ النبيِّ شَفِيعِنا...
خديجةَ الكبرى فَخْرَنا... أَصْلِحِي دينًا دنيا لنا...

മുത്തിലും മുത്തായ മുത്തൊളി...
മുത്തിൻ മഹബ്ബത്തിൻ പാലൊളി...
മുന്തും പ്രണയത്താൽ നിലവിളി...
മുത്തിൻ മുഖം കാണാനീ വിളി...

ഉമ്മാ ആ പൂമുത്തെ കാട്ടണേ...
ഉള്ളിലെ നോവുകൾ തീർക്കണേ...
ഉടയോന്റെ രിള് വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ...
     
رَضِيَ الله عنكِ يا امَّنا... زوجَ النبيِّ شَفِيعِنا...
خديجةَ الكبرى فَخْرَنا... أَصْلِحِي دينًا دنيا لنا...

സകറാത്തുൽ മൗത്തിന്റെ ഹാലിലേ...
സത്യ ശഹാദത്തിൻ തേരിലേ...
സയ്യിദർ ത്വാഹാ ഹുളൂറിലേ...
സാമോദം പിരിയേണം ജോറിലേ...

ഉമ്മയും വന്നൊന്ന് കനിയണേ...
ഉള്ളിലെ നോവുകൾ തീർക്കണേ...
ഉടയോന്റെ രിള് വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ...
      
رَضِيَ الله عنكِ يا امَّنا... زوجَ النبيِّ شَفِيعِنا...
خديجةَ الكبرى فَخْرَنا... أَصْلِحِي دينًا دنيا لنا...

മഹിത സുവനത്തിൽ കൂടണം...
മഅനാ അഹ് ലസ്ഹാബുണ്ടാവണം
മതി മധുവുമ്മമാരെ കാണണം...
അഹ് ലും സ്വഹബത്ബാഇൽ ചേരണം

ഉമ്മാ ഈ ശീലുകൾ കേൾക്കൂലേ...
ഉള്ളിലെ നോവുകൾ തീർക്കൂലേ...
ഉടയോന്റെ രിള് വാനിൽ ചേർക്കൂലേ...
ഉത്തമരോടൊന്നായ് കൂട്ടൂലേ...

  
©Midlaj Thiruvambady Blogspot

__________________________________________

ബീവി ഖദീജ (റ) മലയാളം തവസ്സുൽ ബൈത്ത്
ഉമ്മനായാ ഉമ്മനാ lyrics 
Beevi Khadeeja (R) Malayalam Thavassul Baith
Ummanaya Ummana lyrics 

khadeeja beevi songs lyrics
khadeeja beevi songs lyrics malayalam
khadeeja umma songs lyrics
khadeeja umma songs lyrics malayalam
beevi khadeeja songs lyrics
beevi khadeeja songs lyrics malayalam
islamic songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu