• Watch Full Song On YouTube
ബദ്‌രീങ്ങളേ | അഹ്‌മദ് യാസീൻ നബിന്റെ | Ahmad Yaseen Nabinte | Badr Song Lyrics | Swadique Azhari Perinthattiri
Album : Badreengale
Song : Ahmad Yaseen Nabinte
Lyrics : Swadique Azhari Perinthattiri
Singer : Swadique Azhari Perinthattiri
Marketing : Swadique Azhari Official
അഹ്‌മദ് യാസീൻ നബിന്റെ പട്ടാള സൈന്യം...
അക്ബർ അല്ലാഹ് മാത്രമെന്നു ജയ് വിളിച്ചു ധൈര്യം...
അക്മലുൽ ഹലാഇഖോരെ ദീനിനായി ധീരം...
അഖിലവും മറന്നു ജീവനേകിയ പൊൻ വീര്യം...(2)
ചുടു ചോര ചിന്തീട്ടും പടവാളിൽ പിടഞ്ഞിട്ടും
പതറാതെ പട ജയിച്ച ബദ്‌രീങ്ങളെ...
നിണം ചീറ്റി മുറിഞ്ഞിട്ടും മരണം ആണെന്നറിഞ്ഞിട്ടും പടച്ചോന്റെ കൊടി പിടിച്ച ബദ്‌രീങ്ങളെ...
ബദ്‌രീങ്ങളെ... ബദ്‌രീങ്ങളെ...
ബദ്‌രീങ്ങളെ... ബദ്‌രീങ്ങളെ...
ബദ്ർ ശുഹദാക്കളെ...
(അഹ്‌മദ് യാസീൻ നബിന്റെ...)
അവരാണു ദീനു പോറ്റിയുള്ളവർ...
അല്ലാഹു ആണ് അഹദെന്നാർത്തവർ...
അൻവാർ കൊണ്ടു ഖൽബ് പൂത്തവർ...
അതിനാലെ മൗത്തിനെ കൊതിത്തവർ...(2)
അഷ്‌റഫുൽ അമ്പിയാ ത്വാഹാവിൻ ദീനിനെ
ചെഞ്ചോര കൊണ്ടു കാത്ത ബദ്‌രീങ്ങളെ...
അക്റമുൽ ഹൽഖിന്റെ തിരു സ്നേഹമാശിച്ച് നെഞ്ചോടു വാളു ചേർത്ത ബദ്‌രീങ്ങളെ...
മുസൽമാനെ നാമിന്ന് അഭിമാനത്തോടെ നിന്ന്
അല്ലാഹ് എന്നുരക്കുവാൻ നിമിത്തമവർ...
ഇസ്‌ലാമിൻ മികവിന്ന് അസ്സലായ് നാം പറയുന്ന്
അടിവേരിൽ രക്തമുള്ള ചരിത്രമവർ...
അവരള്ളാന്റെ ജന്നത്തിലെ ലെങ്കും പറവകൾ...
ബദ്‌രീങ്ങളെ... ബദ്‌രീങ്ങളെ...
ബദ്‌രീങ്ങളെ... ബദ്‌രീങ്ങളെ...
ബദ്ർ ശുഹദാക്കളെ...
(അഹ്‌മദ് യാസീൻ നബിന്റെ...)
മരിക്കാതെ ലോകം ആകെയുള്ളവർ...
മറക്കാതെ നോക്കിയോരെ കണ്ടവർ...
മുടക്കാതെ വിളിച്ചവരിൽ വന്നവർ...
മിടിക്കാത്ത നാളിൽ കാക്കും കാവലർ...(2)
അർവാഹിൻ ലോകത്ത്
അജബാലെ ശോഭിത്ത്...
അംദാദിൽ മികവു കോർത്ത ബദ്‌രീങ്ങളെ...
അഹ്സാനിൻ നേരത്ത് അവരാലെ മനം ചേർത്ത് അലിഞ്ഞോരിൽ തണലു തീർത്ത ബദ്‌രീങ്ങളെ...
അസ്‌ലാറ്റൽ നബിയല്ലെ...
അതിനാലവർ നിധിയല്ലെ...
അധികാരികൾ അവരല്ലെ ബദ്‌രീങ്ങളെ...
അസ്വ്‌ഹാബുൽ ബദ്റിന്റെ
അസ്മാഇനു ഫലമെന്തേ...
അതിലാദ്യം നബിയരുള്ള ബദ്‌രീങ്ങളെ...
അവരള്ളാന്റെ ദീനു കാത്ത ശുഹദാക്കളെ...
ബദ്‌രീങ്ങളെ... ബദ്‌രീങ്ങളെ...
ബദ്‌രീങ്ങളെ... ബദ്‌രീങ്ങളെ...
ബദ്ർ ശുഹദാക്കളെ...
©Midlaj Thiruvambady Blogspot
___________________________________________
അഹ്‌മദ് യാസീൻ നബിന്റെ song
അഹ്‌മദ് യാസീൻ നബിന്റെ song lyrics
ബദ്ർ ഗാനങ്ങൾ lyrics
ബദ്ർ പാട്ടുകൾ lyrics
ahmad yaseen nabinte song lyrics
ahmad yaseen nabinte lyrics
swadique azhari perinthattiri new lyrics
badr songs lyrics malayalam
midlaj thiruvambady blogspot
0 Comments