Ad Code

Thirunabi Madh Lyrics App  INSTALL NOW

മടവൂരിൻ മണ്ണിന് മതിലുകളില്ല | Madavoorin Mannin Mathilukalilla | CM Madavoor Song Lyrics | Fayaz Fazily | Sahla Vk



മടവൂരിൻ മണ്ണിന് മതിലുകളില്ല | Madavoorin Mannin Mathilukalilla | CM Madavoor Song Lyrics | Fayaz Fazily | Sahla Vk

 Album : Madavoorin Mannin
 Song : Madavoorin Mannin Mathilukalilla
 Lyrics : Sahla VK
 Singer : Fayaz Fazily Thenhipalam
 Marketing :Dilshad 16ngal


മടവൂരിൻ മണ്ണിന് മതിലുകളില്ല
മഹബ്ബത്തിലായാൽ മറയേതുമില്ല 
മന്നാനിലായ് പൂത്ത മഹനീയ മുല്ല 
മനമങ്ങ് നൽകുവാൻ നീ മടിക്കല്ല

മടവൂരോർക്കുമ്പോൾ ഖൽബുള്ളിൽ തേനാ 
ആ വഴിയെത്തുന്ന ലോകം മദീന
മദ്ഹിൽ അഭയം തിരഞ്ഞെന്റെ പേന
മദദ് കൊതിച്ചെന്നും പാടുന്നു സീനാ 

അഹദിൽ അനുരാഗ സാഗരം തീർത്ത് 
വാരിയെടുത്തില്ലേ അറിവിന്റെ മുത്ത് 
ഖൽബിൽ മടവൂരെ ചേർത്തങ്ങിരുത്ത്
അത് മതിയാകും ഇരുലോകസമ്പത്ത്  

ദുരിതം തീരാത്ത ദുനിയാവിൻ തീരം 
പതറും പാവത്തിൻ ഹൃദയം പല നേരം 
ഓടിയണയും ആ നേരം ഞാൻ ഓരം 
ഉടനടി നൽകീടും സി എം പരിഹാരം 

പറയാനുണ്ടേറെ അജബിൻ കഥകൾ
അതിരുകളില്ലാത്ത പുകളിൻ വരികൾ
ശൈഖുന സി എം നടന്നുള്ള വഴികൾ
ഓർക്കും നേരത്ത് നിറയും മിഴികൾ 

ആളറിയാതെ കടിച്ചൊരു നാഗം
ആളെയറിഞ്ഞപ്പോൾ തേങ്ങുന്നു മൂകം 
അകമിൽ നിറയുന്നു വല്ലാത്ത ശോകം 
തലയും തല്ലി വെടിഞ്ഞില്ലേ ലോകം 

അലറിക്കൊണ്ടൊരു ഗജമോടി വന്നു
അദബാൽ തിരുമുമ്പിൽ 
തല തലതാഴ്ത്തി നിന്നു 
നിറയും കണ്ണാൽ സുജൂദിൽ കിടന്നു 
അഹദിലലിഞ്ഞോരെ സർവം ഭയന്നു

ഖൽബിലെ മോഹങ്ങൾ പുലരാനോ പൂതി 
കടവും ദുരിതങ്ങളേറുന്നോ ആധി 
ശൈഖുന മുമ്പാകെ പറയൂ പരാതി
തട്ടില്ലവിടുന്ന് വേണ്ട ആ ഭീതി 

©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu