Ad Code

Thirunabi Madh Lyrics App  INSTALL NOW

മടവൂരിൻ മലർ വാടിയിൽ | Madavoorin Malar Vadiyil | CM Madavoor Song Lyrics | Nisamudheen Puthoormadam


     • Watch Full Song On YouTube 

മടവൂരിൻ മലർ വാടിയിൽ | Madavoorin Malar Vadiyil | CM Madavoor Song Lyrics | Nisamudheen Puthoormadam

 Album : Shaikh Madavoor
 Song : Madavoorin Malar Vadiyil
 Lyrics : Nisamudheen Puthoormadam
 Singer : Nisamudheen Puthoormadam


മടവൂരിൻ മലർ വാടിയിൽ പാടി ഞങ്ങൾ 
മഹബ്ബത്തിന് മധു തേടി
ജനലക്ഷം വന്നണയുന്നെ 
മനമോഹം പൂത്തുലയുന്നെ
അഖിലർക്കും തണലായൊരു താജ 
അമ്പവനേകിയ ഔലിയ രാജാ

ആത്മീയ ലോകം വാഴും 
ശൈഖ് മടവൂർ സി എം 
രോഖം ലോപം വേണ്ട
തിരു നാവാൽ ശൈഖുന ചൊന്നാൽ 
അതിനാൽ അദുവ്വും മാറി 

യാ ശൈഖി മടവൂരി
യാ ഖുതുബി മടവൂരി 
തിരുനബി പ്രണയത്തിൽ നിറകുടമായ് 
ഇരു ലോക വിജയത്തിൽ അവർ തുണയായ് 
മീമോട് തുടങ്ങുന്നേ മീമിൽ ലയിക്കുന്നെ 
നാവാൽ ജപിക്കുന്നെ നാഥൻ രിള തേടുന്നെ

കേരളക്കരയോരത്ത് 
കേളികേട്ടൊരു ദേശത്ത് 
കേമമാർന്ന കറാമത്ത് 
കേട്ടു CMൻ ശുഹ്രത്ത് 

റബീഉൽ അവ്വൽ പന്ത്രണ്ടിലായ്
തിങ്കളുതിച്ചൊരു സുദിനമിലായ്
അജബുകൾ അനവധി സവിധമിലായ്
അനുഭവിച്ചറിഞ്ഞവർ മനം കുളിരായി 
 

ആദരവോടെ ലോകം വാഴ്ത്തി 
ആരിലുമാശ്രയ സ്നേഹം നൽകി 
ആലമിലാകെ കുളിരു പകർത്തി 

കാണ്ണീരോടെ വന്നു 
കഥനങ്ങൾ ജനം ചൊന്നു 
ഏവർക്കും പരിഹാരം നൽകി
ഖുതുബുൽ ആലം Cm ശൈഖ് 

യാ മദദി ശൈഖുനാ സി എം 
യാ ഖുതുബുൽ ആലം സി എം 
ഉൻളുർ ഇലയ്നാ സി എം 
ഖുദ് ബീ യദീ യാ സി എം 

പാപക്കറ മായ്ക്കാനായ് 
പരനോടായ് തേടുന്നു 
പാവങ്ങൾ ഞങ്ങൾക്കായ്  
ശുപാർശകരാവേണേ


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu