Ad Code

Thirunabi Madh Lyrics App  INSTALL NOW

തിരുനബിപ്പാട്ട് 3 | റഹ്മത്തുൽ ആലമീൻ ത്വാഹാ റസൂലെ | Rahmathul Aalameen Thwaha Rasoole | Song Lyrics | Suhail Faizy Koorad | Swadique Azhari Perinthattiri



      • Watch Full Song On YouTube 



തിരുനബിപ്പാട്ട് 3 | റഹ്മത്തുൽ ആലമീൻ ത്വാഹാ റസൂലെ | Rahmathul Aalameen Thwaha Rasoole | Song Lyrics | Suhail Faizy Koorad | Swadique Azhari Perinthattiri

റഹ്മത്തുൽ ആലമീൻ ത്വാഹാ റസൂലെ..
റാഹത്തുൽ ആശിഖിനായെന്റെ നൂറേ..(2)
ഇനിയും ഈ പാരിൽ ഒരു പാപിയായ് ജീവിക്കാൻ
വിധിച്ചവനോ ഞാൻ ഹാദീ റസൂലേ...
ഇരുൾ നിറഞ്ഞായിരം ഖൽബിൽ പ്രഭ വിളയിച്ച 
തിരു കനിവല്ലാതൊന്നില്ലെന്നിൽ നൂറേ..
കറകൾ പുരണ്ട കരങ്ങളെഴുതിയ ഈ സഹതാപം കേൾക്കില്ലേ..
കഠിനം ചൈത കരങ്ങൾ പോലും ആ തണലിൽ കര കേറീലേ...
കനകം നിറച്ച് അസ്ഹാബിൽ തൻ നുജൂമതവരിൽ വിധിച്ചില്ലെ..
കരകാണാ പതികന്റെ മനസ്സിലെ വേദന തങ്ങളറിഞ്ഞില്ലേ...
خذ بيدي سندي...خذ بيدي مددي....
                         (റഹ്മത്തുൽ ആലമീൻ)
ഇഷ്ഖെന്തെന്നറിയില്ലെന്നിൽ നൂറുള്ളാഹ്..
ഇഷ്ഖുള്ളോരെ പ്രേമിച്ചു നബിയുള്ളാഹ്..(2)
ഇഷ്ഖറിയും മുമ്പ് മടക്കല്ലേ അള്ളാഹ്..
ഇഷ്ഖഹ് ലിൻ സേവകനേലുമതാക്കള്ളാഹ്..
ഇരുൾ മുറ്റി ഇരുൾ മുറ്റി ഖൽബുള്ളം മരിച്ച്..
ഇലാഹിന്റെ വിധിയെല്ലാം മറന്നു ഞാൻ ജീവിച്ച്
ഇടറുന്ന ഖൽബിന്നഭയം മദീന പ്രതീക്ഷിച്ച് (2)
ഇഹലോകം പിരിയും നാളാ തിരു കരം ആശിച്ച് 
അകമെരിയുമ്പോൾ ഖൽബ് മദീനയിലാണെൻ മുത്ത് റസൂലുള്ളാഹ്...
അഹദവനിൽ ഞാൻ അണയും നാളങ്ങെല്ലാതാരും തുണക്കില്ല...
അകലെ നിന്നീ ഗാനം കേട്ടിവനേകിടുമോ തിരു രിള മുല്ല 
അദരം വിങ്ങി ഉറങ്ങിയ കനവിൽ ഒന്നണയാമോ സ്വല്ലള്ളാഹ്.....
يا سيدي حبيبي....يا سندي طبيبي...
                            (റഹ്മത്തുൽ ആലമീൻ)
വരണം ആ തിരു ഹള്റത്തിൽ നൂറുള്ളാഹ്...
തരണം ഒന്നാ റഹ്മത്തെൻ നബിയുള്ളാഹ്..(2)
മരണം മുമ്പാ സവിധത്തിൽ ചേർക്കള്ളാഹ്...
വദനം കാണാതെൻ റൂഹ് പിടിക്കല്ലാ..
മഹ്ബൂബിൻ മദ്ഹിന്റെ വരികൾ ഞാൻ രചിച്ച്..
മഹബ്ബത്തിൻ മധുരമൊന്നറിയാനുമാശിച്ച്....
മദീന മണൽ തരി തന്റെ വിളിയും പ്രതീക്ഷിച്ച്...(2)
മലർമനസ്സകമെന്നെ തടയുമോ പേടിച്ച്..
മൗത്തിൻ നേരവുമ്മത്തീയെന്നോർത്ത് കരഞ്ഞെൻ നേതാവ്..
മഹ്ശറ വെയിലത്തും ഉമ്മത്തീ എന്നതു തന്നെ അവർ നോവ് 
മലിനമനസ്സിന്നടിമയതാണേലും തേടുന്നു ഇവൻ അലിവ്..
മഹിയകിലം പ്രഭ വിതറിയ തങ്ങൾ മാത്രമതാണിനി എൻ കനിവ്..
يا سيدي حبيبي....يا سندي طبيبي...
                    

©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu