Ad Code

Thirunabi Madh Lyrics App  INSTALL NOW

ഓ മടവൂരിൻ രാജ്യമേ | Oo Madavoorin Rajyame | CM Madavoor Song Lyrics | Nisar Quthubi | Rahoof Azhari | Tmc Baqavi Mukkam



ഓ മടവൂരിൻ രാജ്യമേ | Oo Madavoorin Rajyame | CM Madavoor Song Lyrics | Nisar Quthubi | Rahoof Azhari | Tmc Baqavi Mukkam

 Album : Oo Madavoorin Rajyame
 Song : Oo Madavoorin Rajyame
 Lyrics : Tmc Baqavi Mukkam
 Singers : Nisar Quthubi Al Hadi
                  Rahoof Azhari Ackode
 Marketing : Voice Of Nisar Quthubi 






ഓ മടവൂരിൻ രാജ്യമേ
മദ്ഹാൽ സംപൂജ്യമേ...(2)
ശരീഫെ നഗർ ഓ അമീനെ
ഓ അമീനെ സമീനെ സമാനെ ബദ്ർ...
ഓ അമീന് സമീനേ...

   (ഓ മടവൂരിൻ രാജ്യമേ...)

അലങ്കാര നബി തമ്മെ
ആശിച്ച പേരാ ആശിച്ച പേരാ...
അലമാലകൾ അതി ജീവിച്ചുഴറി
ഉൾസാരാ ഉഴറി ഉൾസാരാ...
അസ്റാറുൽ ഹഖിന്നായ്
ഉളറിയാ പീറാ ഉളറിയ പീറാ...
അസ്താറെ നീക്കി
വിളങ്ങീയ നൂറാ വിളങ്ങീയ നൂറാ...
ഓ അലീമായോനിൽ അലീമായോരെ
അലീമായ തമ്പുരാന്റെ
അമ്പിനാലെ മുമ്പിലായ രാജാ മലർ
ഓ അമീന് സമീനേ...

   (ഓ മടവൂരിൻ രാജ്യമേ...)

സിർറിന്റെ സിർറായ
സിർറുൽ ഹഖീഖാ സിർറുൽ ഹഖീഖാ...
സിർറേ മുഹമ്മദിയ
ത്തെന്നേ ദഖീഖാ എന്നേ ദഖീഖാ...
ചിങ്കാര തോപ്പിൽ വാഴും
ഹൂ എന്ന വാക്കാൽ ഹൂ എന്ന വാക്കാൽ...
ചിത്തം കലങ്ങി മഅരഫത്തിന്റൂക്കാൽ
മഅരഫത്തിന്റൂക്കാൽ...
ഓ കരീമായോനിൽ കരീമായോരെ
കരീമായ തമ്പുരാന്റെ
അമ്പിനാലെ മുമ്പിലായ രാജാ മലർ
ഓ അമീന് സമീനേ...

   (ഓ മടവൂരിൻ രാജ്യമേ...)

അഹ്‌മദിയത്തേറി അഹദിൽ മുന്നേറി
അഹദിൽ മുന്നേറി...
അഹദോനിലേറ്റം അടുത്തൂ സുറൂറിൽ
അടുത്തൂ സുറൂറിൽ...
അകതാരിൽ ആനന്ദമാഹ്ലാദഭേരി ആഹ്ലാദഭേരി...
ആത്മാവിൽ സാധിച്ച ശംസുന്നഹാരി ശംസുന്നഹാരി... ഓ മുജീബായോനിൽ മുജീബായോരെ
മുജീബായ തമ്പുരാന്റെ
അമ്പിനാലെ മുമ്പിലായ രാജാ മലർ...
ഓ അമീന് സമീനേ...

   (ഓ മടവൂരിൻ രാജ്യമേ...)

CM മുഹമ്മദ്‌ അബൂബക്കർ രാജാ
അബൂബക്കർ രാജാ...
ശീലം മുഹമ്മദിയത്തിൻ സിറാജാ
മുത്തിൻ സിറാജാ...
ചിങ്കപ്പുലി വലിയൊരെന്നും ഖവാജാ
എന്നും ഖവാജാ...
ചിന്തും സൗരഭ്യമെങ്ങും
ആനന്ദ റോജാ ആനന്ദ റോജാ...
ഓ മഹിമാ പൊങ്ങും വഹീദായോരെ...
വഹീദായാ ആരിഫോരിൽ
പേഷി TMC അഭയം എന്നിൽ തരൂ...
ഓ അമീന് സമീനേ...


©Midlaj Thiruvambady Blogspot



Oo Madavoorin Rajyame
















Post a Comment

0 Comments

Close Menu