Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

റൂഹെന്നിൽ പിരിയുന്ന നിമിഷം | Roohennil Piriyunna Nimisham | With Lyrics | Shahin Babu Tanur


Roohennil + piriyunna +nimisham

റൂഹെന്നിൽ പിരിയുന്ന നിമിഷം | Roohennil Piriyunna Nimisham | With Lyrics | Shahin Babu Tanur 

റൂഹെന്നിൽ പിരിയുന്ന നിമിഷം....

അരികിൽ വരാമോ ഹബീബേ....

മൗത്തെന്നിലണയുന്ന നേരം....

മുത്തം തരാമോ നിലാവേ...(2)

അടയും അന്നെന്റെ കൺകൾ

തളരും എന്റെ കൈകൾ

ഇടറും എന്റെ മൊഴികൾ..

തേൻമലരേ..അരികിൽ 

അങ്ങൊന്നു വന്നാൽ 

അലിവാൽ മൊഞ്ചു തന്നാൽ 

ആ ദിനമെന്നിൽ കൂട്ടാമോ യാ റസൂലേ..യാ ഹബീബേ..

      (റൂഹെന്നിൽ)

അവസാന ശ്വാസം ഞാനെടുക്കുമ്പോൾ

കസ്തൂരി ഗന്ധം നിറച്ചീടുമോ...

ആരും കേൾക്കാൻ കൊതിക്കും വചനം 

എന്നുടെ കാതിൽ ചൊല്ലീടുമോ..(2)

അങ്ങല്ലാതാരാണ്..എന്നിൽ തണലായ് ആരാണ്..(2)

        (റൂഹെന്നിൽ)

ഇരുളാർന്ന ഖബറിൽ ഞാനണയുമ്പോൾ 

തിരു വെട്ടം എന്നിൽ തന്നിടാമോ..

ഇടുങ്ങും ഖബ്റിന്റെ ചോടെ ഞാൻ ചേരുമ്പോൾ 

തിരു നോട്ടം എന്നിൽ നൽകിടാമോ...(2)

അങ്ങല്ലാതാരാണ്..എന്നിൽ തണലായ് ആരാണ്..(2)

          (റൂഹെന്നിൽ))

Post a Comment

1 Comments

Close Menu