Ad Code

Thirunabi Madh Lyrics App  INSTALL NOW

മടവൂരിലുണ്ടെനിക്കൊരു തണൽ പൂമരം | Madavoorilundenikkoru Thanal Poomaram | CM Madavoor Song Lyrics | Swadique Azhari Perinthattiri




മടവൂരിലുണ്ടെനിക്കൊരു തണൽ പൂമരം | Madavoorilundenikkoru Thanal Poomaram | CM Madavoor Song Lyrics | Swadique Azhari Perinthattiri 

 Album : Priyappetta Shaikhuna
 Song : Madavoorilundenikkoru
 Lyrics : Swadique Azhari Perinthattiri
 Singer : Swadique Azhari Perinthattiri
 Marketing : Al Nashr Media 
 



 

മടവൂരിലുണ്ടെനിക്കൊരു തണൽ പൂമരം
മദദു നിലക്കാത്ത മഹനീയ തേൻ മരം...(2)
മനമെരിയുന്നെങ്കിൽ ഓടിടു തരും വരം...(2)
മഹബ്ബത്തേകുകിൽ കനിഞ്ഞിടുമാ തിരുകരം...
മശ്റബിലലിഞ്ഞോരിൽ മധുര ജീവിതം ഹരം...
ഖുത്വുബുൽ ആലം കരളെൻ സി എം...(2)
മശ്ഹൂറാണി ലോകരിലാ നാമം
മെഹബൂബാണവർ മഹിയഖിലം കേമം...(2)

   (മടവൂരിലുണ്ടെനിക്കൊരു...)

അഹദവനള്ളാവിൽ അലിഞ്ഞു മഹാൻ സദാ...
അഹമദ് നബിയുള്ളാ കനിഞ്ഞു കമാൽ പ്രഭാ...
അറിവിൻ അനന്ത ലോകമാണ് നൂറിലേ ഹുദാ...
അതിരുകളില്ലാ കഥ ജീവിതം വാ അജബാ...
അത്വിബ്ബാഉൽ ഖുലൂബിലുള്ള ശ്രഷ്ട നായകാ...(3)
അഹിബ്ബാഇൻ മനമിൽ പൂത്ത സ്നേഹ ഗായകാ...(2)
അരികിലണഞ്ഞോരിൽ അജബു തീർത്ത സന്നിധി...
അധരമുരന്ന വരിയിൽ കോർത്തു കോടി പൊൻ വിധി...
അകമെരിയുന്നുണ്ടേ അലിവരുളൂ സയ്യിദി...
അറിവാണെൻ മോഹം അകമറിയല്ലെ നിധി...

   (മടവൂരിലുണ്ടെനിക്കൊരു...)

മടവൂരെന്ന് ചൊന്നഹങ്കരിക്കുവാൻ കൊതി... 
മഹരാജാവവർ മിക ഔലിയാഇൽ പൊൻ നിധി...
മദദ് നുണഞ്ഞവർക്ക് മാസ്മരികതയാഗതി 
മടവൂരല്ലാതവർക്കില്ല പിന്നെ പ്രതിവിധി...(2)
മനതാരങ്ങ് കൊടുത്തേക്ക് 
ശൈഖുനാക്ക് നീ...(3)
മതിലുകളില്ല സ്നേഹത്തിനുടമ എൻ വലീ...(2)
അവർ കനിഞ്ഞിരുന്നില്ലേൽ ശൂന്യമാണെന്റിരു കരം...
അകമിരുണ്ടിട്ടുമഭയമേകി അവർ പലതരം...
അവരെ പറഞ്ഞു നടന്നിന്നെനിക്കു വൻ ഹരം... 
അവർ തരും നാളെ മൗത്തിൻ 
നേരവുമാ തിരു കരം...


©Midlaj Thiruvambady Blogspot


Post a Comment

5 Comments

  1. Super ....👍👍🌹🌹🌹🌹

    ReplyDelete
  2. Very Nice 👍👍👍🌹🌹🌹🌹🌹🏆🏆🏆🥇🥇🥇🥇

    ReplyDelete
  3. Like .. 😘😘🥰🥰😍😍💯💯🌹🌹⚘⚘

    ReplyDelete
  4. Super...👍👍⚘⚘⚘🥰🥰😍😍🏆🥇💯👍

    ReplyDelete

Close Menu