Ad Code

Thirunabi Madh Lyrics App  INSTALL NOW

ബീവി ഖദീജ ഉമ്മ | മുത്ത് റസൂലിന് പത്തര മാറ്റുള്ള | Muth Rasoolin Pathara Mattulla | Song Lyrics | Shammas Kanthapuram | Jafar Sa'adi Irikkur



ബീവി ഖദീജ ഉമ്മ | മുത്ത് റസൂലിന് പത്തര മാറ്റുള്ള | Muth Rasoolin Pathara Mattulla | Song Lyrics | Shammas Kanthapuram | Jafar Sa'adi Irikkur 

 Album : Beevi Khadeeja Umma
 Song : Muth Rasoolin Pathara Mattulla
 Lyrics : Jafar Sa'adi Irikkur
 Singer : Shammas Kanthapuram
 Marketing : Noore Habeeb 




മുത്ത് റസൂലിന് പത്തര മാറ്റുള്ള
പത്നി ഖദീജുമ്മാ...
സത്യ സ്വിറാത്താദ്യം ഖൽബകമേറ്റിയ 
ഖയ്റുൽ നിസാഇൽ ഹിമ്മാ...(2)
മക്കത്തെ മുഖ്യ ഖുറൈശി കുലത്തിലെ
ധീരക്കനി മഹതി...
ഹക്കൊത്ത ദീനിലെ കത്തിത്തിളങ്ങുന്ന
സുന്ദര സാര നിധി...(2)
മുത്ത് ഹബീബിന് കാവല്...
മുത്തഖിയ സ്വർഗത്തേരില്...(2)
ഉമ്മുനാ... ഉമ്മുനാ... ബീവി ഖദീജ...(2)

   (മുത്ത് റസൂലിന്...)

ഹിറയിൽ ഇഖ്റഅ് നാദം റൂഹുൽ അമീനിനാൽ...
ഇറയോൻ കലാമ് വേദം നബിയോരിലെത്തലായ്...(2)
തഴുകിത്തലോടി ബീവിയരുളി പ്രാണനേ...
ഭയം വേണ്ട നാഥനാണയച്ചതങ്ങയെ...
സ്നേഹത്തിൻ പൊയ്കയിൽ
ഹബീബരെന്ന നൗകയിൽ...
തുഴഞ്ഞേറെ അത്ഭുതങ്ങൾ കണ്ട
ഖദീജയുമ്മാ... ഖദീജയുമ്മാ... 

   (മുത്ത് റസൂലിന്...)

ലാളിത്യമുമ്മയേറ്റതില്ല വിധി റസൂലിന്...
ബദലായൊരു മാതൃത്വ സ്നേഹമേകി ഖദീജാ...(2)
സമ്പത്താകെ സ്വിദ്ഖ് റാണി സ്വദഖ ദീനിനായ്...
പിരിയുമ്പോൾ കഫൻ പുടവ പോലുമില്ലാതായ്...(2)
തളരാതെയെന്നുമഹദ് ബോധനം പകർന്നുമ്മാ...
സൗജാതു റസൂലിൽ മികയ്ന്ത 
മഹതി ഖദീജാ... മഹതി ഖദീജാ...


©Midlaj Thiruvambady Blogspot





Post a Comment

0 Comments

Close Menu