• Watch Full Song On YouTube
കണ്ണും നട്ടിരുന്നു കാണാ മരതക | ദഫ് ഗാനം | Duff Song | Ashkar Thekkekkad | Rasheed Nelliyali
ʟʏʀɪᴄꜱ : ʀᴀꜱʜᴇᴇᴅ ɴᴇʟʟɪʏᴀʟɪ
ᴍᴜꜱɪᴄ : ꜱʜᴀʜʟᴏᴏqᴜᴇ ᴍᴀɴɴᴀʀᴋᴋᴀᴅ
ꜱɪɴɢᴇʀ : ᴀꜱʜᴋᴀʀ ᴛʜᴇᴋᴋᴇᴋᴀᴅ & ᴛᴇᴀᴍ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കണ്ണും നട്ടിരുന്നു കാണാ മരതക
തീരാ മധുരിമ ത്വാഹാ നബി മലരേ...
ഇശ്ഖിൽ ഞാനലഞ്ഞു മായാ മനസക
മേട്ടിൽ കതിരൊളി പൂക്കും പുകളഴകേ...
അജബിൽ മികയ്ന്ത മീമാ
നിജമിൽ നിതാന്ത മേന്മ...(2)
പാതിരാവെന്നിൽ ഒളി വിതറാൻ
പാൽ നില തോൽക്കും പുഞ്ചിരി തൂകി
ത്വാഹ യാസീനോർ കനവിൽ വരാൻ
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
നൂറാം മഹമൂദിന്റെ
മണ്ണിൽ ചേരാൻ ഞാനെ...(2)
മാദിഹിനുള്ളിലെ മധുരം ചിന്തി
മാനസമിഷ്കിൽ ചേരാൻ നീന്തി
വെള്ളി വെൺ പ്രാവിൻ ചിറകടിയാൽ
വെണ്മതി പാകും മദ്ഹിൻ അലയായ്
പുണ്യ മദീനയിലെത്തിടുവാൻ...(2)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ചാരെ മരീചിക മായും
പോലെൻ കനവോ ദൂരെ...(2)
പാവന മണലോ തഴുകാൻ പൂതി
ആ വഴിയെന്നെ വിളിക്കു ഹാദി
ചുണ്ടുകൾ മദ്ഹിൻ താഴ് വരയായ്
ചന്ദന ഗന്ധ സുഗന്ധം വീശാൻ
ഖൽബിലായ് നൂറിൻ ഒളി വിടരാൻ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments