• Watch Full Song On YouTube

ആദം നബി സുന്ദര സ്വർഗമിൽ | Adam Nabi Sundara | Mashup Song | Noushad Baqavi | Fadhil Moodal 

ʟʏʀɪᴄꜱ : ɴᴏᴜꜱʜᴀᴅ ʙᴀqᴀᴠɪ
ꜱɪɴɢᴇʀ : ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആദം നബി സുന്ദര സ്വർഗമിൽ
കണ്ടു സർവ്വാദരചന്ദം
നാദാ നിൻ അത്ഭുതമൊക്കെ
ഹബീബിനിതാ സ്വന്തം
മുഹമ്മദിൻ മീമും 
അതിനുടെ ഹാഉം ദാലും...
ഇഹ പര മുഴുവനുമവകളിലടങ്ങും
ഇറയവന മറുകളതിനുള്ളിലിറങ്ങും
ഇടനെഞ്ചിലിരുത്തിയാൽ ഉടനടി ഉയരും
റോജാനബിതൻ തിരുന്നാമ
മുരത്തര വരുത്തമരേ
തിര തിര പോലുയരും നന്മ
നൂറതിലേറി വരും ഗരിമ
റൂഹിഫിദാക്ക ഹബീബുള്ളാഹ്...

പന്ത്രണ്ടിൻ പുലരി വിരിഞ്ഞു
പുഞ്ചിരി തൂകിപ്പകല് തെളിഞ്ഞു
പുന്നാര ഹബീബിൻ 
ഖൽബതിലേക്ക് നടന്നിടുന്നു (2)

ഒടുങ്ങാത്ത സ്നേഹമിതാ...
അടങ്ങാത്ത മോഹമിതാ...
നബിദിനമെന്നും ഈമാനിനകത്ത്
സ്തുതിദിനമാ നബിയേ...
ഞങ്ങടെ സ്തിഥി അറിയൂ നിധിയേ...

പാടാനിനി വാക്കുകളില്ല
പാടിയതൊന്നും പാഴാകില്ല
പകലോനെ പോലെ ചിരിയ്കും
പൂ നബിയാം മുല്ലാ...(2)
പുകളിന്ന് ബദലില്ലാ
പുളകത്തിനതിരില്ല....

പളപള മിന്നും പതിനാലൊളിയമ്പിളി
പോലെ തെളിഞ്ഞവരേ...
ഫള്ലിൻ പൊയ്ക നിറഞ്ഞവരേ...

നബി സ്നേഹ മറിഞ്ഞവരാരും
മഞ്ഞ് മനസ്സ് പിരിഞ്ഞ് വരില്ല
നബിനാടൊരു കുഞ്ഞിളമാനെ
പോലെവിളിക്കില്ലേ...(2)
കാണാതിരിക്കരുതേ...
പോകാതിരിക്കരുതേ...

നമ്മുടെ ചലനം നിശ്ചലനം 
എല്ലാം മുത്തൊളി കാണൂലേ...
ആ മനമാകെ വിതുമ്പൂലേ
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot