• Watch Full Song On YouTube
ആമിന ബീവി തൻ ആറ്റൽ കനിയായ | Aamina Beevi Than | Safuvan Sa'adi Kakkattiri | Hisham Pathiriyal
ʟʏʀɪᴄꜱ : ꜱᴀꜰᴜᴠᴀɴ ꜱᴀ'ᴀᴅɪ ᴋᴀᴋᴋᴀᴛᴛɪʀɪ
ꜱɪɴɢᴇʀ : ʜɪꜱʜᴀᴍ ᴩᴀᴛʜɪʀɪʏᴀʟ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആമിന ബീവി തൻ ആറ്റൽ കനിയായ
ആരംഭ പൂവാണ്....
ആരും കൊതിച്ചുള്ള ആദി പെരുത്തുള്ള
മൊഞ്ചേറും ചേലാണ്...(2)
ദേശം മദീനയിൽ വാണിടും താരകം
എന്റെ ഹബീബാണ്...
ആശിഖിൻ ഖൽബിലായ് വീശുന്ന കാറ്റിലും
മുത്ത് റസൂലാണ്...(2)
എന്റെ മുത്ത് റസൂലാണ്...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
പാൽനിലാവിൻ ചന്തവും എന്റെ ഹബീബ്...
പാരിൽ പൊഴിക്കും ഗന്ധവും എന്റെ നസ്വീബ്...(2)
പാലകൻ ഏറെ ഹുബ്ബ് ചേർത്ത ത്വബീബ്...
പാപി തൻ നിനവിലും കോർത്തു റസൂല്...
ആശ നിരാശകൾ പാടിപ്പറയും
അനുരാഗി ഞാനേ... അഭിലാഷം തേനേ...(2)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ദാഹം അതിവേഗം അങ്ങിൻ ചാരെ ചേരാൻ...
ധാരയാൽ നിറമാലെ മധു ശീലുരത്താൻ...(2)
മദ്ഹ് പാടി മദദ് തേടി കേഴുകയാണെ...
മരണം അണയും മുമ്പ്
അങ്ങയെ മുത്തിടുവാനെ... (2)
പാപം നിറഞ്ഞുള്ള പാമരനാണിവൻ വിധി
തീർക്കു കോനേ... കൊതി പൂണ്ട് ഞാനേ... (2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments