• Watch Full Song On YouTube
ഖബറിന്റെ ഉള്ളിൽ | Qabarinte Ullil | Song Lyrics | Ajmal Padapparamba
Album : Qabar
Song : Qabarinte Ullil
Lyrics : Shabna Shabeeb
Music : Ajmal Padapparamba
Singer : Ajmal Padapparamba
Marketing : Noore Huda
ഖബറിന്റെ ഉള്ളിൽ തനിച്ചാകും നേരം...
നഫ്സിന്റെ യാതന അറിയുന്നോരാര്...
പരലോക യാത്ര തൻ മണിയറ മെത്തയിൽ...
മണവാളനെ കാത്ത് പുഴുക്കൾ മാത്രം...
(ഖബറിന്റെ ഉള്ളിൽ...)
ഖബറിലെ ആദ്യ രാത്രിയിലലറും...
ഭൂമിയിലഹങ്കാരം ചൂടിയ മർത്യൻ...
വീട്ടു പടിക്കലിൽ ചുവടു വെക്കും നേരം...
ആത്മാവ് തേങ്ങിക്കരയുന്ന നേരം...
ബന്ധുക്കൾ ആർത്തു ചീറുന്ന നാദം...
ബന്ധങ്ങളില്ലാത്ത തനിച്ചുള്ള യാത്ര...
(ഖബറിന്റെ ഉള്ളിൽ...)
ഖബറെന്ന ഗേഹത്തിൽ ഇരുളിൽ പിടയുമ്പോൾ...
കൂട്ടിന്നമലുകൾ മാത്രമായിരിക്കും...
ഖബറൊന്ന് പുണർന്നാലോ നുറുങ്ങും നഫ്സന്ന്...
ഖബ്റാളി തന്നുടെ ദേഹം ഉലയും...
(ഖബറിന്റെ ഉള്ളിൽ...)
കൂട്ടുകാർ ഏഴു ചുവടു പിന്നിട്ടാൽ...
മുൻകർ നകീറന്ന് അണയും ചാരെ...
ഖബറപ്പോൾ പ്രകമ്പനം കൊണ്ട് വിറക്കും...
ഭൂമിയെ ഇളക്കിമറിച്ചവരെത്തും...
ഖബറിൽ പിഴച്ചാൽ രക്ഷയില്ലോർക്കൂ...
പരലോകത്തിൽ നാം പരാജിതനാണെ...
ഓരോ ചുവടും മരണത്തിലേക്കാ...
ശാട്യം വെടിഞ്ഞ് ഈമാനെ പുണരൂ...
©Midlaj Thiruvambady Blogspot
__________________________________________
ഖബറിന്റെ ഉള്ളിൽ Song
ഖബറിന്റെ ഉള്ളിൽ Song lyrics
qabarinte ullil song lyrics
qabarinte ullil lyrics
ajmal padapparamba new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspotcom
0 Comments