Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

തിരു മദദായ് സുഖ സ്വർഗമതേകള്ളാഹ് | Thiru Madaday | Group Song Lyrics | Mahfooz Kamal Team | Ashraf Sa'adi Palappetty



തിരു മദദായ് സുഖ സ്വർഗമതേകള്ളാഹ് | Thiru Madaday | Group Song Lyrics | Mahfooz Kamal Team | Ashraf Sa'adi Palappetty


Thiru Madaday


തിരു മദദായ് സുഖ സ്വർഗമതേകള്ളാഹ്...(2)
കണ്മണിയമ്മു റസൂലില്ലാഹ് മകനുൺമയറിഞ്ഞ ബഖാഫില്ലാഹ്...
നന്മ നിറഞ്ഞലി അസദുള്ളാഹ്
പുകളൻ ഹുരയുന്നിത റളിയള്ളാഹ്...(2)
ഗുരു അമ്പിയ രാജ നിലാവ്...
ഇരു ലോക ജയാർജ്ജിത ജീവ്...(2)
അതിരറ്റ് പെരുത്ത് മുതിർത്താലിയാരിൽ എന്നും റളിയള്ളാഹ്...



സന്മനതാരിലതൃപത്തിൽ വിത്തുകൾ നാഥൻ മുളപ്പിച്ച്... ചിന്മയ നൂറൊളിയസ്റാറിൽ മുത്തുകൾ ഉള്ളിലൊളുപ്പിച്ച്...
ബാഹ്യം പോലുള്ളും സുഭഗശമായില് കൊണ്ട് രസിപ്പിച്ച്...
ബാല്യം തൊട്ടാത്മീയതയുടെ ലോകത്തേക്ക് വിളിപ്പിച്ച്... അസദുള്ളാഹ്...റളിയള്ളാഹ്... പുകളുകൾ ഓതുകയായ്...(2)
തിരു നബി ഗുരുവുടെ കനിമകളവരുടെ സൗജിൻ റളിയള്ളാഹ്...


ഉയിരു മറന്നടരാടി ബദറുഹ്ദാകെ വിറപ്പിച്ച്...
ഉലക നിലാ അരിമുല്ല പൂവിൽ ഖൽബ് സമർപ്പിച്ച്... ദുൽദുൽ പോലും അലിയാരെ ഉള്ള് തുറന്നിത സ്നേഹിച്ച്...
സൽസൽ പട നേരത്തും കരുണശരങ്ങൾ പ്രയോഗിച്ച്... വലിയുള്ളാഹ്...റളിയള്ളാഹ്... മദ്ഹുകൾ ഓതുകയായ്...(2)
ഖൈറിൻ കൊടി പിടിച്ച് ഖൈബർ പട ജയിച്ച്... ദുൽഫുഖറും ജ്വലിച്ച് ഉൽബുത്ത ദീൻ ഭരിച്ച്... ജന്മി ഖുറൈശി സന്മ ദിരാശി വെണ്ണില ശോഭിതര്... അമ്മബുത്വാലിബിൻ നന്മ നിറഞ്ഞൊരു കണ്മണിയാം സുധര്...


ധീരതയിൽ അതിരില്ലാ വീര ചരിത്രം സ്ഥാപിച്ച്... കൂരിരുളും ഭേദിക്കും കാമിലരിൽ ഫന പ്രാപിച്ച്... അഹ്ൽ ബൈത്ത് പൂന്തോപ്പിൽ അബുവായ് ദീൻ നിയോഗിച്ച്...
അകലം തീർത്തള്ളാവിൽ അരികിൽ റൂഹ് അവർ നേദിച്ച്...
അസദുള്ളാഹ്...റളിയള്ളാഹ്... തിരു പുകളുകൾ ഓതുകയായ്...(2)
അറിവെന്ന നഗരത്തിൽ പഠിപ്പുര ഇവിടത്തിൽ അൻഹു റളിയള്ളാഹ്...

Post a Comment

0 Comments

Close Menu