Ad Code

Thirunabi Madh Lyrics App  INSTALL NOW

സ്നേഹ ഭൂമി മദീന | Sneha Boomi Madeena | Song Lyrics | Thwaha Thangal | Sayyid Mujthaba | Rahoof Azhari


സ്നേഹ ഭൂമി മദീന | Sneha Boomi Madeena | Song Lyrics | Thwaha Thangal | Sayyid Mujthaba | Rahoof Azhari


Sneha Boomi

സ്നേഹ ഭൂമി മദീന... 
വിശുദ്ധ ബലദുൽ അമീന...(2)
മരുവിലെ മരതക കൂടാ... 
മധുരിതം മദീന മസാറാ...(2)
ലോകം തേടും മണ്ണാണേ...
ലോക വിമോചന വീടാണെ...
നിർഭയമേകും നൂറാണെ...
നീതി വിലാസമിതഴകാണേ...
                              
  (സ്നേഹ ഭൂമി...)

അഭയത്തിൽ സ്നേഹ പാഠം 
പകർന്നുള്ള ബലദ്...
മനം നൽകി നബിയോരെ 
കാത്തിരുന്ന തെരുവ്...(2)
ഹൃദയത്തില് വസിക്കുന്ന മദീനക്കില്ലതിര്...
ഇരമ്പുന്ന സ്വലവാത്തിൽ 
പൊതിഞ്ഞുള്ള ശുക്റ്...
ത്വാഹാ മണ്ണിൽ ത്വീബാ 
തൂബാ നമ്മിൽ ദൗമാ...
ഇതിഹാസമീ മരുദേശമിവിടമിൽ വാസം
അഹദിൻ്റെ അദിശയമേ...
ഇനി കാതം നടന്നഭിലാശം പാത
സ്പർശമേറ്റ മണ്ണിന് ചുംബനമേ...
                            
  (സ്നേഹ ഭൂമി...)

വിശപ്പിൻ്റെ വിളി കേട്ട ചരിതമുണ്ടതിന്...
വിരഹങ്ങൾ പറയുമ്പോൾ 
സുഖം തരും ബലദ്...(2)
വിതുമ്പുന്ന ഹൃദയങ്ങൾ 
കുളിർ കണ്ട മദദ്...
വിലാപങ്ങൾ അകറ്റുന്ന 
ഹബീബിൻ്റെ തുരുത്ത്...
ത്വാഹാ മണ്ണിൽ ത്വീബാ
തൂബാ നമ്മിൽ ദൗമാ...
അടങ്ങാത്ത അലകടലായി
മനസ്സുകളോടിയണയുന്ന നഗരിയിതേ...
അപദാനം അടിയൊഴുക്കേകും ഉലകിലെ
ഏക മൺതരി ത്വയ്ബയിതേ...

Post a Comment

2 Comments

Close Menu