Ad Code

Thirunabi Madh Lyrics App  INSTALL NOW

മദിരകപ്പതി ഗുരുനബിയാർ | Madhirakappathi Guru nabiyar | Mappilapattu With Lyrics | Badarudheen Parannur


മദിരകപ്പതി ഗുരുനബിയാർ | Madhirakappathi Guru nabiyar | Mappilappatt With Lyrics | Badarudheen Parannur


 രചന : ബദറുദ്ധീൻ പാറന്നൂർ
ഇശൽ : രണ്ടാം ചേൽ ആച്ചൽ ചാട്ട് ചരണം

കൃതി : സീറത്തുന്നബവ്വിയ്യ
ചരിത്രം : ഇസ്രാഅ് മിഅ്റാജ് 

മദിരകപ്പതി ഗുരുനബിയാർ ഹാമീം ഒണ്ടൻ തളമിൽ...
മധുപൻ ഉകം അതി കൊതിയാൽ ഖാബ ഖൗസൈൻ അളവിൽ..
മതിയൊളിവോൻ ചേർന്തിസ്റാ അതിൽ പാശമാൽ...
മദ്ഹുടയോൻ തൻ മിഅ്റാജിശൽ ഏശലായ്...
മതിനബിയൊരു തുരകമിലുളരിടെയ് ഇസ്റാഇൻ ലൈലിൽ..
മണിമക്കം വിടുന്ത് ജറൂസലം പൂകലായ്...

മുദതിങ്കിടും ചൊങ്കുടെ പൊൻകുടം ഇമ്പിദം
മതിലെയും ഖുദ്സ് അന്തർ "കഹ്"ലാക്കിൻ
അമ്പിയരൊത്ത് സ്വല്ലീടലായ് ...
ജിബ്'രീൽ തൻ മൊളിയതിനാൽ
സ്വബ്റാൽ ഒളി ബശിയതിനാൽ
മതിനേശത്തരുളിൻ മിഅ്റാജെന്നരുളിൽ
മനിത മിനുദർ മണി കാരുണ്യപ്പൊരുളാൽ...


മുതലവൻ ഖുദ്റത്താൽ പെരിയോൻ തൻ നേർക്ക്
മദീനത്തിൻ അരശൻ ചെണ്ടാരു ബാബിൻ നേർക്ക്
മുത്വീഅ അമർ ജബ്റാഈൽ തുറവടി ചേർത്ത്
മുദിയോനിൽ ഇതുവിധം അതിഥിയെണ്ടോർക്ക് ...

     മോദത്തിൻ പോരിശ ബാരിശം ബിണ്ടേ നബിയോരിൽ..
     മേതോൻ തൻ ബാനക്കതകടുത്തുണ്ടെ ജബ്റാഈൽ
     ബന്താനേ ഉടൻ ചിന്താനേ സലാം ആദം മേദവനിൽ

പയക്കം ഒടുക്കം തഖ്ത്തിൽ കടക്കയ് യഹ്'യോരിൽ..
മടക്കം ഇടക്ക് തൊടുത്തു വണക്കം മസീഹോരിൽ..
തടമതിൽ ഇതുപടി ഒടുവരെ കൊടുത്തോശ
പെടെയ് യൂസുഫ് ഇദ്'രീസിൻ
പിറെയ്ഹാറൂൻ ഒടുമൂസാ
ഇബ്റാഹീം ഇറെയ്തും ഫിറെ പടി അറജിടലായ്...


മേതവൻ തിരു ജിബ് രീൽ അരുൾ പടി മേദി വിട്ടുടൻ പാറിയേ
മീതെ സാത്ത് സമാഉം കടന്തൊടു മേട "മഅമൂർ" ഏറിയേ
മോടിയാൽ സിദ്റത്തുൽ മുൻതഹ സീദ മതിനബി കേറിയേ...

ചിങ്കാരത്തരുളര് മൊളികയ്
പൊന്താലത്തളമൊരു ബെളിവെയ്
ചൊങ്കാലൊളി പളപള മിന്ന്ണ
തളമതിനൊളി തെളിവായ്
ചിന്താരത്തെളിവുളെ ശജറിൽ
ചെന്താരത്തിരു നബി അരികിൽ
ചെണ്ടാർ ഇരു "ഖൗസി"ന്നളവിൽ
തിരുഹളറതിലൊളിവായ് ...
ഹളറതിലോതിടെയ്, ഫള്ലതിനൂനിടെയ്
തളമതു പൂകിടും, തെളിവരിൽ ഏകിടെയ്

     ഹാലിതിൽ മൂസ ഏശിടെയ് പാശം ഉമ്മത്തോർക്കിതു ബിങ്കിടം...
     ഹാമീം തങ്കളെ ഉങ്കൾ ഇമ്പിദം ചെണ്ട് ബിണ്ടിടു സങ്കിടം...
മദദിൽ മുതലോൻ പുനതിൽ ചെണ്ട് വിണ്ട് കൊണ്ട് മണ്ടലായ്
വീണ്ടും വീണ്ടും വിണ്ടതൊണ്ടതഞ്ച് വഖ്തും കൊണ്ടതായ്...(2)
     അത്തലം ഇത്തലം എത്തവെയത്തിരു
     മുത്തരെ മുമ്പിലതെത്തിടവെ _ ഇരു
     കപ്പിലൊത്തിരി മദ്ദിയവും ലബൻ
     തട്ടിടെ യുദ്ദിയം മുത്തിടെയ് ആ ലബൻ...(2)

നാകം മധുരസ മേളം.. നരകമതാളും ഇരുമിളിയോളം
നാനാവിധമതിലാളും... താനോൻ വിധി വെളിവാലും
നാഥൻ അത്തനം നേരിൽ പാർത്തിടാൻ നീചരെത്തരം പാരിലോതിടാൻ..
ചന്ദിര സുന്ദിര മൊബൈാളി തിങ്കളെ
മുന്തിയൊരമ്പിയ മുഅജിസത്തിമ്പദമേ..
ചൊങ്കർ മിഅറാജിൻ അർപ്പദമിക്കഥ
ചൊങ്കിലെനെയ്"ബദ്റി സമിലെമ്പിടുമേ
ചിതം അമ്പിയത്തരുളേ...സലാം ബിണ്ടനെയ് പൊരുളേ .....(3)

Post a Comment

0 Comments

Close Menu