Ad Code

Thirunabi Madh Lyrics App  INSTALL NOW

ലോക നേതാവിൻ മദീനയിൽ | Loka Nethavin Madeenayil | Madeenappatt 2 | Song Lyrics | Swadique Azhari Perinthattiri



ലോക നേതാവിൻ മദീനയിൽ | Loka Nethavin Madeenayil | Madeenappatt 2 | Song Lyrics | Swadique Azhari Perinthattiri 




ലോക നേതാവിൻ മദീനയിൽ 
ഒന്ന് പോകുന്നുണ്ട് ഞാൻ 
ലോകമിൽ ഞാനേറ്റു വാങ്ങിയ 
സങ്കടങ്ങൾ പറയുവാൻ 

                (ലോക നേതാവിൻ )

ലോക ഗുരു നബി തങ്ങളോടെൻ 
പാപ മേറ്റു പറഞ്ഞിടാൻ... (2)
ലോകമിൽ ഞാനുള്ള നാളിനി
(തിങ്കളെന്നെ പോറ്റിടാൻ)(2)
മധുര മൊഴി മികശോഭിതം 
മനമിൽ നിറഞ്ഞു തിളങ്ങണം 
മഹിതമാ തിരു ജീവിതം
മരണം വരെയതു പുണരണം 

 യാ സയ്യിദ സാദാത്തി ജിഅതുക ഖാസിദാ....
അർജു ഹിമാക്ക ഫലാ തുഖയ്യിബ് മഖ്‌സദീ....(2)
 മഖ്‌സദീ...
        
       (ലോക നേതാവിൻ)

തിരു മദീന സിയാറത്തിന്നായ് 
പലരും പോകുന്നുണ്ട് 
തിരു ഹബീബു വിളിച്ചു 
കണ്ടോടുന്നതും ഞാൻ കണ്ട് 
തുരു തുരാ സ്വലവാത്തു  ചൊല്ലിയ 
പാവമാണവർ പണ്ട് 
തരുളരായ ഹബീബരൊടുവിൽ 
പൂർണ സ്നേഹമിലാണ്ട് 
ഇവനുമൊന്നാ തൊയ്ബ മണ്ണിലണഞ്ഞിടേണം പൊന്നേ....
ഇടറി  എഴുതിയ വരികളവിടമിൽ പാടി കരയാൻ തന്നേ....
ഇഹപരം സുഗമരുളിടുന്നോലാകണം ഞാൻ പിന്നേ...
ഇനിയും തടയരുതെന്നേ...

ഇന്നി നസീലുക വ ന്നസീലു ലദയ്ക്ക യാ....
ഖൈറൽ അനാമി ബി കുല്ലി ഖൈറിൻ യഖ്‌തദീ....(2) യഖ്‌തദീ..

(ലോക നേതാവിൻ)

പരിമളം വീശുന്ന രീഹ് മദീനയിൽ നിന്നൊന്ന് 
പഥികനെ തഴുകാൻ വിടാമോ തിങ്കളോടുരന്ന് 
പതിവിൽ ഞാനാ ഖുബ്ബത്തുൽ ഖള്റായിൽചോടെ വരുന്ന് 
പരിചയം നേടാൻ നുണഞ്ഞ് മദ്ഹുകൾ 
പാടുന്ന്.... 
പലരുമവിടെ വരുന്ന നേരം ഓടിയരികിൽ ചെന്ന് 
പവിഴമോടെന്റെ സലാമും പറയുവാനായ് ചൊന്ന് 
പ്രഭ തരുന്നാത്വയ്ബയിൽ ജസദണയുവാൻ വെമ്പുന്ന് 
പരിഭവം പടരുന്ന് 

മാലി സിവാ ഹുബ്ബി ലദയ്ക്ക വസീലതുൻ...
ഫംനുൻ അലയ്യ ബി ഫള്ലി ജൂദിക അസ്അദീ....(2) അസ്അദീ....

          (ലോക നേതാവിൻ)

(ലോക ഗുരു)
(യാ സയ്യിദ)

(ലോക നേതാവിൻ)


Post a Comment

0 Comments

Close Menu