Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

മദീനത്തെ മലർ മണ്ണിൽ | Madeenathe Malar Mannil | Thirunabippatt 1| With Lyrics | Shahin babu | Swadique Azhari Perinthattiri






മദീനത്തെ മലർ മണ്ണിൽ | Madeenathe Malar Mannil | Thirunabippatt 1| With Lyrics | Shahin babu | Swadique Musliyar Perinthattiri


മദീനത്തെ മലർ മണ്ണിൽ മരതക മണലിന്റെ കവിളിൽ
ചുണ്ടു ചേർത്തൊരു ചുംബനം ഞാൻ കാത്തിരിപ്പുണ്ട്...
മഹാരാജ റസൂലെന്നെ മാടി മാടി വിളിച്ചു കണ്ട് 
മഹിത ഭൂമിയിലൊന്ന് ചെല്ല്ണ പൂതിയും പൂണ്ട്... 
മനം നീറി കരഞ്ഞാരെ മധുര സ്നേഹം നുണഞ്ഞാരെ 
മദദിനായൊരു മദ്ഹ് ഗാനം ഞാനുമുരണ്ട്...
മധുരമാണെന്നറിഞ്ഞാരെ മദദ് പലരും പറഞ്ഞാരെ 
മഹബ്ബത്തിന്നഹ്-ലായിടാനെൻ ഖൽബകം വിണ്ട്... 
ത്വയ്ബ മിനാരത്തിൻ ചിത്രങ്ങളെൻ മനം 
നിത്യം കിനാകാണവേ...
ത്വാഹാ ഈ പാവത്തിൻ കനവിലൊരു ദിനം 
എത്തും ഞാൻ കാത്തിടവേ...(2)

  (മദീനത്തെ...)

തങ്ങളെ ഞാൻ പാപിയാണ് എങ്കിലും ഞാൻ പാവമാണ്... 
പാപമേറിയ ജീവിതം വ്യഥ തീർത്ത മനമാണ്... 
പാട്ട് പാടാൻ ഇഷ്ടമാണ് പാടിയതു ഞാൻ അങ്ങെയാണ്... 
പാൽ നിലാ നബി തിങ്കളെന്നെ നോക്കിടാനാണ്... 
ശാന്തി പൂക്കും നാട്ടിലങ്ങ് തിളങ്ങിടുന്ന മദീന മണ്ണിൽ...(2)
ശാഫിആയ ഹബീബരെ പലനാളിൽ അണയേണം...
ഒരു വിളി കാത്തു കഴിയേണം.. തിരു രിളയിൽ മടങ്ങേണം...

  (മദീനത്തെ...)

കണ്ടിടാൻ കൊതി ഏറെയാണ് പണ്ട് മുതലേ പൂതിയാണ്...
വിണ്ട് കീറിയ ഖൽബിൽ പലരും കണ്ട കഥയാണ്... 
മൊഞ്ചു കാണാൻ കെഞ്ചലാണ്...
നെഞ്ചു നിറയെ തങ്ങളാണ്...
പിഞ്ചു നാൾ മുതലെ വിരിഞ്ഞൊരു സ്നേഹ നിധിയാണ്...
നാജി നബി മദ്ഹോതിയെങ്കിൽ 
നാഥനുണ്ട് സുറൂറ് ചൊങ്കിൽ...(2)
നായകാ അങ്ങേക്കു വേണ്ടിയിവന് ആയുസ്സരുളേണം...
ഇരുജഗ മോചനം തരണം ഈമാനിൽ വിട വേണം...

Post a Comment

0 Comments

Close Menu