Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

കടന്ന് പോയൊരു വഴികളെ ചൊല്ലുമോ | Kadann Poyoru | Song Lyrics | Ashkar Thekkekad | Abid Puliyakkode




കടന്ന് പോയൊരു വഴികളെ ചൊല്ലുമോ | Kadann Poyoru | Song Lyrics | Ashkar Thekkekad | Abid Puliyakkode






കടന്ന് പോയൊരു വഴികളെ ചൊല്ലുമോ 
നബിയുടെ പാദ ലയം സുഖമോ...
ചൊരിയുമാ  മൊഴിയിതളിലേ... 
തേന്മഴ ബഹറിലെ തിരയിലിവൻ പെടുമോ... 
ചെറു താരകമായ് വരുമോ... 
സുഗന്ധ ഗണമേ സുവന ഗുണമേ ഇമകളിലിടം തരുമോ... 
തിരുവരം തരുവിൻ നബി കരം 
ശമനമത് അതി മികവാൽ കനിയൂ... 
ഇവനിലെ വിരഹ വ്യഥകളെ 
കനകനബി മായ്ചഴകാൽ വരുമോ...
പാറിപ്പറക്കുന്ന പറവകൾ പാടും നല്ലൊരിശലുകൾ 
പഥികനിൽ പറഞ്ഞിടുമോ...
മധു വിരിയുമാ മദീനയിൽ മലരൊളി നബിയരിൽ ഇവനെയും പറഞ്ഞിടുമോ...(2)
                            

ചെമ്പക ചേലുള്ള ചെന്മലർ ചെഞ്ചൊടിയിൽ പൂവിതൾ...
ദൂരെ ദൂരെ ഒരു പാമരനായ് മാറിയോ... ഞാൻ മാറിയോ...(2) 
പിടഞ്ഞ മനസ്സിൽ മദ്ഹ് നിറയെ നിഴലായ് ചേരുന്നുവോ...  
കരഞ്ഞ മിഴിയിൽ കനകമാലെ വീശും കുളിരാകുമോ...
തിരുവരം തരുവിൻ നബി കരം 
ശമനമത് അതി മികവാൽ കനിയൂ... 
ഇവനിലെ വിരഹ വ്യഥകളെ 
കനകനബി മായ്ചഴകാൽ വരുമോ.... 
പാറിപ്പറക്കുന്ന പറവകൾ പാടും നല്ലൊരിശലുകൾ 
പഥികനിൽ പറഞ്ഞിടുമോ...
മധു വിരിയുമാ മദീനയിൽ മലരൊളി നബിയരിൽ 
ഇവനെയും പറഞ്ഞിടുമോ...(2)

Post a Comment

0 Comments

Close Menu