Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

പ്രിയരാം ഹബീബിന്റെ മുന്നിൽ | Priyaram Habeebinte Munnil | Shahin Babu Tanur | Suhail Mylatti





പ്രിയരാം ഹബീബിന്റെ മുന്നിൽ | Priyaram Habeebinte Munnil | Shahin Babu Tanur | Suhail Mylatti

പ്രിയരാം ഹബീബിന്റെ മുന്നിൽ...
പ്രണയം പറഞ്ഞെന്റെ വരികൾ...(2) 
അഖിലം പടക്കാൻ നിദാനം റസൂല്...
അമ്പിയാക്കൾക്കും ഇമാമെൻ ഹബീബ്...(2)

                            
മാതൃക ജീവിതം മാലോകർക്കാശ്രയം...
മന്നാന്റെ വരദാനം മദീനാ പ്രകാശം...(2)
നാളുകൾ ഏറെ ഞാനെഴുതിടും നബിയെ... 
കനിയുകിൽ ഇവനേ ഈ ജീവിതം ശുഭമേ...
അസ്സലാം വസ്സലാം യാ ഹബീബേ ഹുദാ... 
സ്നേഹികൾ പാടിടും ഖാത്തിമുൽ അമ്പിയ...(2)
                           

തീരാത്ത നന്മകൾ നീക്കിയും തിന്മകൾ....
നീറുന്ന വ്യഥകളിൽ നൂറായി  തങ്ങൾ...(2)
ഇടറും സ്വിറാത്തിൽ തുണ വേണം ഗുരുവേ...
പിഴവേറുമിവനിൽ ശുപാർശക പ്രഭുവേ...
ഉത്തമർ സൽഗുണർ ഉമ്മത്തിൻ നായകർ... 
ഉലകമിൽ ഉന്നതർ സൃഷ്ടിയിൽ കാമിലർ...(2)

Post a Comment

0 Comments

Close Menu